Image

കൊലപാതകക്കേസില്‍ ജയിലിലായ ശരവണ ഭവന്‍ ഉടമ അന്തരിച്ചു

കല Published on 18 July, 2019
കൊലപാതകക്കേസില്‍ ജയിലിലായ ശരവണ ഭവന്‍ ഉടമ അന്തരിച്ചു

ഏറ്റവും വലിയ റെസ്റ്ററന്‍റ് ശ്രൃഖലയായ ശരവണഭവന്‍ ഉടമ പി.രാജഗോപാല്‍ (72) അന്തരിച്ചു. തന്‍റെ ഹോട്ടലിലെ തന്നെ ജീവനക്കാരന്‍റെ മകളോട് പ്രണയം തോന്നുകയും അവളെ സ്വന്തമാക്കാനായി അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു രാജഗോപാല്‍. 
ആരോഗ്യസ്ഥിതി പരിഗണിച്ച് ഇക്കഴിഞ്ഞ ജൂലായ് ഏഴിന് ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുന്നത് നീട്ടണമെന്ന് രാജഗോപാല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അത് നിരസിക്കപ്പെട്ടു. തുടര്‍ന്ന് ജൂലൈയ് ഒമ്പതിന് രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ചികിത്സക്കിടെ രണ്ടു തവണ ഹൃദയസ്തംഭനം വന്നതായി റിപ്പോര്‍ട്ടുണ്ട്.  ആരോഗ്യസ്ഥിതി മോശമാണെന്ന് കാട്ടി രാജഗോപാലിന്‍റെ മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ചൊവാഴ്ച രാജഗോപാലിനെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയത്. 
 രണ്ടു ഭാര്യമാരുണ്ടായിരുന്ന രാജഗോപാലിന് തന്‍റെ ഹോട്ടലിലെ ജീവനക്കാരന്‍റെ മകളോട് തോന്നിയ താത്പര്യം അവരുടെ ഭര്‍ത്താവിനെ കൊല്ലുന്നതില്‍ വരെയെത്തിച്ചത് നടക്കുന്ന ക്രൂരതയായിരുന്നു. അവസാനം ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസിലെ പ്രതിയായി നിയമത്തിന്‍റെ മുമ്പില്‍ കീഴടങ്ങിയ ശരവണഭവന്‍ മുതലാളി അവസാനം ശിക്ഷ അനുഭവിക്കുന്നതിന് മുമ്പു തന്നെ മരണത്തിന് കീഴടങ്ങിയെന്നത് അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് തമിഴകത്തിന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക