Image

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്; 15 വിമതര്‍ എത്തിയില്ല

കല Published on 18 July, 2019
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്; 15 വിമതര്‍ എത്തിയില്ല

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്‍റെ ഭാവി നിശ്ചയിക്കുന്ന നിയമസഭാ സമ്മേളനം ആരംഭച്ചു. വിശ്വാസവോട്ടെടുപ്പ് നടക്കാന്‍ സാധ്യതയുള്ളപ്പോഴും ഭരണപക്ഷത്തെ 15 എംഎല്‍എമാര്‍ സഭയില്‍ എത്തിയിട്ടില്ല. 
തന്‍റെ മന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന് ഒറ്റവരിയില്‍ മുഖ്യമന്ത്രി കുമാരസ്വാമി പ്രമേയം അവതരിപ്പിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിക്ഷം ശ്രമിക്കുകയാണെന്നും ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാണെന്നും കുമാരസ്വാമി പറഞ്ഞു. 
ഇതിനിടെ വിശ്വാസ പ്രമേയവും വോട്ടെടുപ്പ് പ്രക്രിയകളും ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ബിജെപി നേതാവ് യെദൂരപ്പ സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസ പ്രമേയത്തിലുള്ള വാദപ്രതിവാദങ്ങള്‍ കര്‍ണാടക വിധാന്‍ സൗദയില്‍ തുടരുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാരിന്‍റെ ഭാവി തീരുമാനിക്കപ്പെടുമെന്നതിനാല്‍ ജനങ്ങളും ആകാംക്ഷയിലാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക