Image

ദേവാലയവും ഹൃദയവും മനുഷ്യ ജീവിത ക്രമവും പുനര്‍ക്രമീകരിക്കണം: പരിശുദ്ധ കാതോലിക്കാ ബാവ

Published on 18 July, 2019
ദേവാലയവും ഹൃദയവും മനുഷ്യ ജീവിത ക്രമവും പുനര്‍ക്രമീകരിക്കണം: പരിശുദ്ധ കാതോലിക്കാ ബാവ
ദൈവത്തോടും, സഹോദരങ്ങളോടും, കുടുംബത്തോടുമുള്ള നമ്മുടെ ബന്ധങ്ങളില്‍ ഒരു പുനര്‍വായന ഇന്നിന്റെ അനിവാര്യമാണ്. ''എഴുന്നേറ്റ് പണിയുക'' [നെഹെമ്യാവ് 2:18] എന്തായിരുന്നു മുഖ്യ ചിന്താവിഷയം. എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരിക്കുന്നു.വരുവിന്‍ നാം ഇനിയും നിന്ദാപാത്രമായിരിക്കാതെവണ്ണം യെരുശലേമിന്റെ മതില്‍ പണിയുക. രാജാവ് എന്നോടു കല്പിച്ച വാക്കുകളും ഞാന്‍ അറിയിച്ചപ്പോള്‍ അവര്‍: 'നാം എഴുന്നേറ്റു പണിയുക' എന്നു പറഞ്ഞു. അങ്ങനെ അവര്‍ ആ നല്ല പ്രവൃത്തിക്കായി ഒരുമയോടെ ദേവാലയം പണിയുവാന്‍ തയ്യാറായതുപോലെ നമുക്കും അന്യോന്യം കൈ കോര്‍ക്കാം. 

ക്രൈസ്തവസഭകളിലെ എല്ലാ ശുശ്രൂഷകര്‍ക്കുമുള്ള കാലിക പ്രസക്തമായ ദൂതാണ് ഇത് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഓര്‍മ്മിപ്പിച്ചു.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്ന് 720-ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ. യെരുശലേം നഗരം നശിച്ചുകിടക്കുന്നു. യെരുശലേം ദേവാലയം ശിഥിലമായി. ആ നഗരവും ദേവാലയവും പുനരുദ്ധരിക്കുവാനുള്ള നെഹമ്യായാവിന്റെ ഉജ്വലമായ ആഹ്വാനം. 

ദേവാലയം മാത്രമല്ല നമ്മുടെ ഹൃദയത്തെ, മനസിനെ, പുത്തന്‍ തലമുറയെ, സംസ്‌കാരത്തെ പുനര്‍ നിര്‍മ്മിക്കുവാന്‍ നമുക്ക് സാധിക്കണം. എങ്കിലേ മനുഷ്യ ജീവിതം സമാധാന പൂര്‍ണമാകൂ. ഇവിടെ അച്ചടക്കമുള്ള ഒരു വിശ്വാസ സമൂഹത്തെ ഞാന്‍ കാണുന്നു. സമ്പത്ത് ഉണ്ടാകും, നഷ്ടമാകും. എന്നാല്‍ നമ്മിടെ ഹൃദയം നന്മ നഷ്ടമാക്കുവാന്‍ ഇടയാകരുത്.

ദൈവത്തെ ഭയപ്പെട്ടു ജീവിക്കുവാന്‍ കഴിയുമ്പോള്‍ നമുക്ക് സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കുവാന്‍ സാധിക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു .

മലങ്കര സഭ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട സഭയാണ്. പ്രതിസന്ധികള്‍ ഉണ്ടാകും.മുന്‍പും ഉണ്ടായിട്ടുണ്ട് അവയൊക്കെ മലങ്കര സഭ അതിജീവിച്ചിട്ടുമുണ്ട്. ദൈവം വലിയവനാണ്. സ്വര്‍ഗ്ഗത്തിലെ ദൈവം കാര്യം സാധിപ്പിക്കും.സഭക്ക് അനേകം പീഡനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ സഭ തകര്‍ന്നില്ല ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത പറഞ്ഞു. അഭിവന്ദ്യ ഡോ ഏബ്രഹാം മാര്‍ സെറാഫിം മെത്രപൊലീത്ത, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം, ഫാ.ഡാനിയേല്‍ ജോര്‍ജ്ജ്, ഫാ. ഹാം ജോസഫ്,ഫാ. രാജു എം ഡാനിയേല്‍,ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

'പുനര്‍നിര്‍മ്മാണം' നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍, സാമൂഹ്യ ബന്ധങ്ങളില്‍ , പ്രകൃതിയുമായുള്ള ബന്ധത്തില്‍ ഒക്കെ ഉണ്ടാകേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന് മുഖ്യ ചിന്താ വിഷയം അവതരിപ്പിച്ചുകൊണ്ട് ഫാ.ഡോ.ഒ.തോമസ് പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകളും ക്ലാസുകളും വരും ദിവസങ്ങളില്‍ നടക്കും. 
ദേവാലയവും ഹൃദയവും മനുഷ്യ ജീവിത ക്രമവും പുനര്‍ക്രമീകരിക്കണം: പരിശുദ്ധ കാതോലിക്കാ ബാവ ദേവാലയവും ഹൃദയവും മനുഷ്യ ജീവിത ക്രമവും പുനര്‍ക്രമീകരിക്കണം: പരിശുദ്ധ കാതോലിക്കാ ബാവ ദേവാലയവും ഹൃദയവും മനുഷ്യ ജീവിത ക്രമവും പുനര്‍ക്രമീകരിക്കണം: പരിശുദ്ധ കാതോലിക്കാ ബാവ ദേവാലയവും ഹൃദയവും മനുഷ്യ ജീവിത ക്രമവും പുനര്‍ക്രമീകരിക്കണം: പരിശുദ്ധ കാതോലിക്കാ ബാവ ദേവാലയവും ഹൃദയവും മനുഷ്യ ജീവിത ക്രമവും പുനര്‍ക്രമീകരിക്കണം: പരിശുദ്ധ കാതോലിക്കാ ബാവ
Join WhatsApp News
പുത്തെന്‍ കുരിശു സഭ 2019-07-18 06:57:16
 ആദ്യം സഭാ കേസ് ജയിച്ചു എന്ന അഹംകാരം നിഗളം വീമ്പ് ഒക്കെ കളയുക. പുത്തന്‍ കുരിശു വിഭാഗത്തിന് അവരുടെ പള്ളികള്‍ വിട്ടുകൊടുക്കുക. എന്തിനു ഇത്തരം പ്രഹസനം 
ORTHODOX VISWASI 2019-07-18 10:32:26
PUTHENKURISH, IF YOU BUILD ANY CHURCH, YOU CAN GIVE IT TO THEM.WE KNOW HOW TO HANDLE OUR CHURCH ISSUES.
Patriarch saba visvasi 2019-07-18 13:21:22
 you can keep your church. We need our churches back.
ORTHODOX VISWASI 2019-07-18 15:14:19
YOUR CHURCHES ARE IN SYRIA 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക