Image

പ്രിയങ്കയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി

Published on 19 July, 2019
പ്രിയങ്കയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി

ലഖനൗ : കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി. ഇത് നിയമവിരുദ്ധമാണെന്നും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

'ഉത്തര്‍പ്രദേശിലെ സോന്‍ഭാദ്രയില്‍ പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു. സ്വന്തം ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വെടിവെച്ചു കൊന്ന ഒമ്ബത് ദളിതരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ തടഞ്ഞത് ബി.ജെ.പി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥ വെളിവാക്കുന്നതാണ്.' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

വാരാണസിയില്‍ നിന്നും വെടിവെപ്പു നടന്ന സോന്‍ഭാദ്രയിലേക്ക് പോകവേ മുക്താര്‍പൂരില്‍ വെച്ചാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്.'തനിക്ക് മുന്നോട്ടുപോകണം. തന്നോടൊപ്പം നാലുപേരുമുണ്ടാവും.' എന്ന് പ്രിയങ്ക പറഞ്ഞിരുന്നെങ്കിലും ജില്ലാ ഭരണകൂടം ഇവരെ തടയുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Join WhatsApp News
josecheripuram 2019-07-19 08:51:26
Every Political Party when in power do want they want to secure their Position.The same thing the opponent do they criticize. For eg; all these atrocities were happening in University college in UDF time as well.politicians are one no matter what Party they belong.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക