Image

മുഖ്യമന്ത്രി ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തി; ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 20 July, 2019
മുഖ്യമന്ത്രി ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തി; ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാല്‍ അദ്ദേഹത്തിന് ആയുധം താഴെ വെക്കാന്‍ പറയാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കേരള സര്‍വ്വകലാശാല കൗമാര കുറ്റവാളികളെ വളര്‍ത്തുന്ന കേന്ദ്രമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിഎസ്‌സിയിലെ പിന്‍വാതില്‍ നിയമനത്തെ കുറിച്ച്‌ അറിയുന്നതിനാലാണ് അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. ഒന്നാം പ്രതിയുടെ വീട് പിഎസ്‌സി യുടെ പ്രദേശിക ഓഫീസ് പോലെയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെടുങ്കണ്ടം കസ്റ്റഡിമര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കിയതോടെ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചിരിക്കുകയാണ്. സിഒടി നസീര്‍ വധശ്രമക്കേസില്‍ ആരോപണ വിധേയനായ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു .കേസില്‍ പ്രാഥമിക നടപടികള്‍ പോലും പോലീസ് പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക