Image

ട്രമ്പിന്റെ പ്രചാരണ സമിതിയില്‍ ഹര്‍മീത് ധിലന്‍, പീറ്റ് ബുട്ടിജീജിനു വേണ്ടി സൊനാല്‍ ഷാ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 20 July, 2019
ട്രമ്പിന്റെ പ്രചാരണ സമിതിയില്‍ ഹര്‍മീത് ധിലന്‍, പീറ്റ് ബുട്ടിജീജിനു വേണ്ടി സൊനാല്‍ ഷാ  (ഏബ്രഹാം തോമസ്)
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുവാന്‍ ഇന്ത്യക്കാര്‍

ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇന്ത്യാനയിലെ സൗത്ത് ബെന്‍ഡ് മേയറുമായ പീറ്റ് ബുട്ടീജീജിന്റെ നാഷണല്‍ പോളിസി ഡയറക്ടറായി സോനാല്‍ ഷാ സ്ഥനമേറ്റു.

വിമന്‍ ഫോര്‍ ട്രമ്പ് കോ അലിഷന്‍ കോചെയറായി കാലിഫോര്‍ണിയയിലെ അറ്റോര്‍ണിഹര്‍മീത് ധിലനും നിയമിതയായി

ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയിലെ ബെക്ക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ ഇംപാക്ടിന്റെ സ്ഥാപകയായ സൊനാല്‍ ഷാ യൂണിവേഴ്സിറ്റിയില്‍ നിന്ന് അവധി എടുത്താണ് പ്രചരണപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്. ബുട്ടിജീജ് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിസിഇഒ ആയിരുന്ന ജെസ് ഒക്കൊണലിനെ തന്റെ സീനിയര്‍ അഡ് വൈസറായും നിയമിച്ചു. ഒക്കോണലിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നതില്‍ തനിക്ക് വലിയ സന്തോഷം ഉണ്ടെന്ന് ഷാ പറഞ്ഞു. മുംബൈയില്‍ ജനിച്ച ഇവര്‍ നാല് വയസുള്ളപ്പോള്‍ യു.എസില്‍ എത്തിയതാണ്. ഹ്യൂസ്റ്റണിലാണ് വളര്‍ന്നത്. ഇക്കണോമിക്സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

ഒബാമയുടെ ഭരണകാലത്ത് പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി.വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സോഷ്യല്‍ ഇന്നൊവേഷന്‍ ആന്റ് സിവിക് പാര്‍ട്ടിസിപ്പേഷന് ധനം കണ്ടെത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. സഹോദരങ്ങള്‍ക്കൊപ്പം ആരംഭിച്ച ഇന്‍ഡികോര്‍പ്സ് ഇന്ത്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

2016 ലെ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ന്യൂജേഴ്സിയില്‍ നടന്ന റിപ്പബ്ലിക്കന്‍ ഹിന്ദു കണ്‍വെന്‍ഷന്‍വേദിയിലും ഡോണള്‍ഡ് ട്രമ്പ് ഫലപ്രദമായി ഉപയോഗിച്ചു. അബ്കി ബാര്‍ ട്രമ്പ് സര്‍ക്കാര്‍ എന്ന് പ്രഖ്യാപിച്ചു. 2017 ജനുവരിയില്‍ പ്രസിദ്ധീകരിച്ച എന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ പേരും അബ്കിബാര്‍ ട്രമ്പ് എന്നാണ്. ഇപ്പോള്‍ വീണ്ടും വിവാദപ്രസ്താവനകളും ജനപ്രിയത താഴുകയും ചെയ്യുമ്പോള്‍ രണ്ടാമൂഴത്തിന് ശ്രമിക്കുന്ന ട്രമ്പിന് ഇന്ത്യന്‍ വംശജരുടെ പിന്തുണ വിലപ്പെട്ടതാണ്. വിമന്‍ഫോര്‍ ട്രമ്പ് കോ അലിഷന് 7 കോചെയറുമാരെ പ്രഖ്യാപിച്ചതില്‍ പ്രമുഖ സ്ഥാനത്തുള്ളത്് ഇന്ത്യന്‍ വംശജ ഹര്‍മീത് ധില്ലനാണ്.

കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നാഷ്ണല്‍കമ്മിറ്റി അംഗമാണ് ധില്ലന്‍. പ്രശസ്തയായ അഭിഭാഷക.

പ്രസിഡന്റ് ട്രമ്പിന്റെ മരുമകള്‍ ലാറ ട്രമ്പാണ് കോ അലിന്റെ യോഗം വിളിച്ചുകൂട്ടിയത്. പ്രസിഡന്റിന്റെ പ്രവര്‍ത്തന വിജയങ്ങളും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഉള്ളവര്‍ക്ക് ലഭ്യമാക്കിയ ശാക്തീകരണവും സമ്പല്‍സമൃദ്ധിയും ഉയര്‍ത്തിക്കാട്ടുവാനാണ് യോഗം വിളിച്ചുചേര്‍ത്തതെന്ന് ലാറ പറഞ്ഞു.

ട്രമ്പ് 2020 വിമന്‍സ് അഡ് വൈസറി ബോര്‍ഡില്‍ ്അംഗമാകാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണെന്നു ധിലന്‍പറഞ്ഞു

പാകിസ്ഥാന്‍ വംശജനായ ഫെയ്സ് ഷക്കീര്‍ ബേണി സാന്‍ഡേഴ്സിന്റെ പ്രചരണസംഘം മാനേജരാണ്. ഇന്‍ഡ്യന്‍ വംശജ സബ്രീന സിംഗ് കോറി ബുക്കറുടെ നാഷ്ണല്‍ പ്രസ് സെക്രട്ടറി. പാകിസ്ഥാന്‍ വംശജ ഷാര്‍മീര്‍ഖാന്‍, ബൈഡന്റെ പ്രചരണവിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറാണ്.

ഇന്‍ഡ്യന്‍ വംശജന്‍ അന്‍ജാന്‍ മുഖര്‍ജി എമി ക്ലോബുഷറിറ്റെ കാമ്പെയിന്‍ റിസര്‍ച്ച് ഡയറക്ടറായും ഇന്ത്യന്‍ വംശജന്‍ കുന്തൂര്‍ ഓഝ എലിസബെത്ത് വാറന്റെ കാമ്പെയിന്‍ ഡെപ്യൂട്ടി ഓര്‍ഗനൈസിംഗ് ഡയറക്ടറായും ഇന്ത്യന്‍ വംശജ പവിത്ര ഏബ്രഹാം കമലഹാരിസിന്റെ ന്യൂഹാം ഷെയര്‍ ഓര്‍ഗനൈസിംഗ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
ട്രമ്പിന്റെ പ്രചാരണ സമിതിയില്‍ ഹര്‍മീത് ധിലന്‍, പീറ്റ് ബുട്ടിജീജിനു വേണ്ടി സൊനാല്‍ ഷാ  (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക