Image

ഷീല ദീക്ഷിത്‌ കോണ്‍ഗ്രസിന്‍റെ മാനസപുത്രിയെന്ന്‌ രാഹുല്‍ ഗാന്ധി

Published on 20 July, 2019
ഷീല ദീക്ഷിത്‌ കോണ്‍ഗ്രസിന്‍റെ മാനസപുത്രിയെന്ന്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും കേരള ഗവര്‍ണ്ണറുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ഷീല ദീക്ഷിതിന്‍റെ നിര്യാണത്തില്‍ അതീവ ദുഖിതനെന്ന്‌ രാഹുല്‍ ഗാന്ധി.

 ഷീല ദീക്ഷിത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മാനസപുത്രിയായിരുന്നുവെന്നും അവരുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. 

ഷീല ദീക്ഷിതുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നുവെന്നും ഷീല ദീക്ഷിതിന്‍റെ ബന്ധുക്കളോടും ഡല്‍ഹി നിവാസികളോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക