Image

തലസ്ഥാനത്തിന്‍റെ മുഖഛായമാറ്റിയ ഷീല ദീക്ഷിത്‌

Published on 20 July, 2019
തലസ്ഥാനത്തിന്‍റെ മുഖഛായമാറ്റിയ ഷീല ദീക്ഷിത്‌
കോണ്‍ഗ്രസിനെ സുവര്‍ണ കാലത്തിലേക്ക്‌ നയിച്ച ശക്തയായനേതാവായിരുന്നു ഷീല ദീക്ഷിത്‌തുടര്‍ച്ചയായി15 വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്ന ഷീല തലസ്ഥാനത്തിന്‍റെ മുഖഛായതന്നെയാണ്‌ മാറ്റയത്‌. 

ദില്ലിയുടെ വിപ്ലവകരമായ മാറ്റങ്ങളുടെ നട്ടെല്ലായിരുന്നു  ഷീല ദീക്ഷിത്‌. 

 തുടര്‍ച്ചയായി മൂന്ന്‌ തവണമുഖ്യമന്ത്രിയായ ഷീലയുടെ ഭരണകാലത്താണ്‌ പല ശ്രദ്ധേയ വികസന പദ്ധതികളും ഡല്‍ഹിക്ക്‌ ലഭിച്ചത്‌. 


ലോകനിലവാരത്തിലുള്ള റോഡുകളും രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലെല്ലാം മാതൃകാ പദ്ധതി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ട ഡല്‍ഹി മെട്രോയുമെല്ലാം ഇതില്‍ ചിലത്‌ മാത്രം.

1984ല്‍ കനൗജില്‍ നിന്നാണ്‌ ഷീല ആദ്യമായി പാര്‍ലമെന്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നത്‌. 

തുടര്‍ന്ന്‌ രാജീവ്‌ ഗാന്ധി സര്‍ക്കാരില്‍ 1986, 1989 വര്‍ഷങ്ങളില്‍ മന്ത്രിയുമായി. 1998ലാണ്‌ ദില്ലി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ഷീലയെ തിരഞ്ഞെടുക്കുന്നത്‌. കടുത്ത വിഭാഗീയതയിലായിരുന്നു അപ്പോള്‍ കോണ്‍ഗ്രസ്‌ ദില്ലി ഘടകം. ആറ്‌ മാസം മാത്രമേ തിരഞ്ഞെടുപ്പിനും ഉണ്ടായിരുന്നുള്ളൂ. 

എന്നാല്‍ ഇതിനെയൊക്കെ മറികടന്ന്‌, അന്നത്തെ ഉള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ ഷീല ദീക്ഷിത്‌ മുഖ്യമന്ത്രി പദത്തിലെത്തിയത്‌. 52 സീറ്റും പാര്‍ട്ടി നേടി.1998 മുതല്‍ 2013 വരെ 15 വര്‍ഷക്കാലമാണ്‌ ദില്ലി ഷീല ഭരിച്ചത്‌

2003ല്‍ കോണ്‍ഗ്രസ്‌ ദില്ലിയില്‍ വലിയൊരു വീഴ്‌ച്ച പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍വന്‍ തകര്‍ച്ച നേരിടുമെന്ന്‌ പ്രതീക്ഷിച്ചിടത്‌ കോണ്‍ഗ്രസ്‌ ദില്ലിയില്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തി.


  മുന്‍ കേന്ദ്ര മന്ത്രി ഉമാശങ്കര്‍ ദീക്ഷിതിന്റെ മകന്‍ വിനോദുമായുള്ള വിവാഹത്തിന്‌ ശേഷമാണ്‌ ഷീല രാഷ്ട്രീയത്തിലേക്ക്‌ എത്തുന്നത്‌.

ഉമാശങ്കറിന്റെ സുപ്രധാന കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്‌ ഷീലാ ദീക്ഷിതായിരുന്നു.

ഷീലയുടെ മിടുക്ക്‌ കണ്ട്‌ വനിതകളുടെ സാഹചര്യങ്ങള്‍ എങ്ങനെയാണെന്ന്‌ പഠിക്കുന്ന യുഎന്‍ കമ്മിഷനിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിനൊപ്പം ഷീലയെയും അയക്കുകയായിരുന്നു ഇന്ദിര. ഇതാണ്‌ അവരുടെ രാഷ്ട്രീയ ജീവിതം മാറ്റി മറിച്ചത്‌.

 പഞ്ചാബിലെ കപൂര്‍ത്തലയില്‍   ഖത്ത്‌രി കുടുംബത്തിലാണ്‌ ജനിച്ചതെങ്കിലും ഷീല
വളര്‍ന്നത്‌ ഡല്‍ഹിയിലാണ്‌. 

സ്‌കൂള്‍, കോളജ്‌ പഠനകാലവുമെല്ലാം ഡല്‍ഹിയില്‍ പൂര്‍ത്തിായക്കിയ ഷീല ഡല്‍ഹിയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലേക്ക്‌ മരുമകളായി എത്തുകയായിരുന്നു. 

കോളജ്‌ കാലത്ത്‌ വിനോദ്‌ ദീക്ഷിതുമായി തുടങ്ങിയ പ്രണയം പിന്നീട്‌ വിവാഹത്തില്‍ എത്തചു
കയായിരുന്നുവെന്ന്‌ ഷീല തന്റെ ആത്മകഥയായ ദില്ലി പൗരയെന്ന നിലയില്‍, എന്റെ കാലം, എന്റെ ജീവിതം എന്ന പുസ്‌തകത്തില്‍ പറയുന്നു.

നെഹ്‌റു കുടുംബവുമായി അടുത്ത  ബന്ധം പുലര്‍ത്തിയ 
ഷീല,രാജീവ്‌ ഗാന്ധി സര്‍ക്കാരില്‍ 1986, 1989 വര്‍ഷങ്ങളില്‍ മന്ത്രിയുമായി.

1998ലാണ്‌ ദില്ലി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ഷീലയെ തിരഞ്ഞെടുക്കുന്നത്‌. കടുത്ത വിഭാഗീയതയിലായിരുന്നു അപ്പോള്‍ കോണ്‍ഗ്രസ്‌ ദില്ലി ഘടകം.

ആറ്‌ മാസം മാത്രമേ തിരഞ്ഞെടുപ്പിനും ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതിനെയൊക്കെ മറികടന്ന്‌, അന്നത്തെ ഉള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ ഷീല ദീക്ഷിത്‌ മുഖ്യമന്ത്രി പദത്തിലെത്തിയത്‌. 52 സീറ്റും പാര്‍ട്ടി നേടി.

ദില്ലി മുഖ്യമന്ത്രി സ്ഥാനത്തിന്‌ പുറമേ കേരള ഗവര്‍ണറായും ഷീല ദീക്ഷിത്‌ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 2014 മാര്‍ച്ച്‌ 11ന്‌ കേരള ഗവര്‍ണറായി സ്ഥാനം ഏറ്റെടുത്ത ഷീല ദീക്ഷിത്‌ അഞ്ച്‌ മാസക്കാലം മാത്രമേ ആ പദവിയില്‍ തുടര്‍ന്നുളളൂ.

2013ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ അരവിന്ദ്‌ കെജ്രിവാളിനോട്‌ മത്സരിച്ച്‌ തോറ്റതിന്‌ പിന്നാലെയാണ്‌ കേരള ഗവര്‍ണറായി ഷീല ദീക്ഷിത്‌ എത്തിയത്‌.

ഗാന്ധി കുടുംബവുമായുളള അടുപ്പം കോണ്‍ഗ്രസില്‍ ഷീല ദീക്ഷിതിന്റെ വളര്‍ച്ചയ്‌ക്ക്‌ വളമായിട്ടുണ്ട്‌.

  രാജീവ്‌ ഗാന്ധി വധത്തിന്‌ ശേഷം പാര്‍ട്ടിക്കുളളിലുണ്ടായ രണ്ട്‌ ചേരികളില്‍ സോണിയാ ഗാന്ധിക്കൊപ്പമാണ്‌ ഷീല ദീക്ഷിത്‌ നിലയുറപ്പിച്ചത്‌.

പിന്നെ പാര്‍ട്ടിക്കുളളില്‍ ഷീല ദീക്ഷിതിന്‌ തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല.

2013ല്‍ കെജ്രിവാളിനോട്‌ തോറ്റ്‌ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വലിഞ്ഞ ഷീല അധികം വൈകാതെ തന്നെ തിരിച്ചെത്തി. ദില്ലിയിലെ തോല്‍വിയ്‌ക്ക്‌ പിന്നാലെ രാജി വെച്ച പിസിസി അധ്യക്ഷന്‍ അജയ്‌ മാക്കന്‌ പകരം ആ കസേരയിലേക്ക്‌ ഷീല ദീക്ഷിത്‌ തന്നെയെത്തി.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിക്കൊപ്പം സഖ്യമുണ്ടാക്കുന്നതില്‍ നിന്നും കോണ്‍ഗ്രസിനെ പിന്നോട്ട്‌ വലിച്ചത്‌ ഷീലയും കൂട്ടരും ആയിരുന്നു.

ഫലം ദില്ലിയിലെ 7 സീറ്റുകളും ബിജെപി തൂത്ത്‌ വാരി. തോല്‍വിക്ക്‌ ശേഷം ഷീല ദീക്ഷിതിനെ കാണാന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക