Image

പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'

സ്വന്തം ലേഖകന്‍ Published on 20 July, 2019
പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'
ഒരു കാലത്ത് കേരളത്തിന്റെ ഉത്സവവേദികളെ സമ്പന്നമാക്കിയിരുന്ന ചാലക്കുടി കൊടകര ആരതി തീയേറ്റേഴ്‌സിന്റെ അമരക്കാരനും, ഫോമയുടെ നാഷണല്‍ കമ്മറ്റി അംഗവുമായ പൗലോസ് കുയിലാടന്‍ അഭിനയ രംഗത്ത് സജീവമാകുന്നു. 

ഹെല്‍ത്ത് ആന്റ് ആര്‍ട്‌സ് യു.എസ്.എ യുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമായ 'കറുത്ത കുര്‍ബാന'എന്ന ഹൊറര്‍ ചിത്രത്തിലാണ് പൗലോസ് കുയിലാടന്‍ നായകനാകുന്നത്.

പ്രശാന്ത് ശശി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കൊടകര എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്നു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ആര്‍ .പ്രസാദന്‍ ഭദ്രദീപം കൊളുത്തി ചിത്രീകരണത്തിന് തുടക്കമിട്ടു.

ശ്യാമളടീച്ചര്‍, സോമന്‍ കൊടകര, റോയ് പല്ലിശേരി, സോമന്‍ കൊടകര എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കൊടകരയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്ന കറുത്ത കുര്‍ബാനയുടെ ഛായാഗ്രഹണം ജിഷ്ണു കെ.രാജ്, എഡിറ്റിംഗ് ശരത് ശശികുമാര്‍ ,മേക്കപ് ഷാജി മാള, ഗതാഗതം പ്രവീണ്‍ അവിട്ട പള്ളി എന്നിവരാണ്.
പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'പൗലോസ് കുയിലാടന്‍ നായകനാകുന്ന 'കറുത്ത കുര്‍ബാന'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക