Image

ജനാധിപത്യം സംരക്ഷിക്കണം ;ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ട് വരണം : മമത ബാനര്‍ജി

Published on 21 July, 2019
ജനാധിപത്യം സംരക്ഷിക്കണം ;ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ട് വരണം : മമത ബാനര്‍ജി
കൊല്‍ക്കത്ത: ജനാധിപത്യം സംരക്ഷിക്കാന്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് പരിഷ്കരണം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.

തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴിക്കുന്നത് തടയണം. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നേരത്തെ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, പിന്നീട് അവര്‍ അത് ഉപയോഗിക്കുന്നത് നിര്‍ത്തി. ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവന്നു. പിന്നെ എന്തുകൊണ്ട് നമുക്ക് ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവന്നുകൂടാ.തിരഞ്ഞെടുപ്പ് പരിഷ്കരണം വേണമെന്ന് 1995 മുതല്‍ താന്‍ ആവശ്യം ഉന്നയിക്കുന്നതാണ്. തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയണം. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും തിരഞ്ഞെടുപ്പ് പരിഷ്കരണം അത്യാവശ്യമാണ്. 

രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം ഒഴുക്കുന്നുവെന്നും കൊല്‍ക്കത്തയിലെ റാലിക്ക് മുന്നോടിയായി അവര്‍ പറഞ്ഞു ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആയിരക്കണക്കിന് കോടികളാണ് ഒഴുകിയതെന്ന് അവര്‍ നേരത്തെ ആരോപിച്ചിരുന്നു. ഈ പണമെല്ലാം എവിടെനിന്നാണ്. എല്ലാ പാര്‍ട്ടികള്‍ക്കും ഇത്തരത്തില്‍ പണം ചിലവഴിക്കാനാവില്ല. അതിനാല്‍ അഴിമതിയാണ് നടന്നത്. ബാങ്ക് അക്കൗണ്ടുകള്‍ വഴിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക