Image

മു​തി​ര്‍​ന്ന നേ​താ​വ് ഡി. ​രാ​ജ​ സി​പി​ഐ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി

Published on 21 July, 2019
മു​തി​ര്‍​ന്ന നേ​താ​വ് ഡി. ​രാ​ജ​ സി​പി​ഐ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി

ഡല്‍ഹി : മു​തി​ര്‍​ന്ന നേ​താ​വ് ഡി. ​രാ​ജ​യെ സി​പി​ഐ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തെരഞ്ഞെടുത്തു.ഇ​ന്ന് ചേ​ര്‍​ന്ന ദേ​ശീ​യ കൗ​ണ്‍​സി​ലാ​ണ് പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന പാ​ര്‍​ട്ടി ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ രാജയുടെ പേര് ഉയര്‍ന്നിരുന്നു.എ​ന്നാ​ല്‍, ദേ​ശീ​യ കൗ​ണ്‍​സി​ല്‍ ചേ​ര്‍​ന്ന ശേ​ഷ​മേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂയെന്ന് അറിയിച്ചിരുന്നു.


ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​കു​ന്ന ആ​ദ്യ ദ​ളി​ത് നേ​താ​വാ​ണ്‌അ ഡി. രാജ. സി​പി​ഐ​യു​ടെ 11ാമ​ത് സെ​ക്ര​ട്ട​റി​യാ​ണ് രാ​ജ. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​യ രാ​ജ 1994 മു​ത​ല്‍ സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടുപ്പിലുണ്ടായ തോല്‍വി ചര്‍ച്ച ചെയ്യാന്‍ നടത്തിയ ദേ​ശീ​യ നി​ര്‍​വ്വാ​ഹ​ക സ​മി​തി യോഗത്തിലാണ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സു​ധാ​ക​ര്‍ റെ​ഡ്ഡി രാജിവെക്കണമെന്ന് പാര്‍ട്ടി അംഗങ്ങളെ അറിയിച്ചത്.


അ​നാ​രോ​ഗ്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റെ​ഡ്ഡി രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ നി​ന്ന് ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പേ​രും ച​ര്‍​ച്ച​യാ​യി​രു​ന്നെ​ങ്കി​ലും അത് പരിഗണിക്കേണ്ടെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക