Image

കാമുകിയെ തലയറുത്ത് കൊന്ന് പൊലീസില്‍ അറിയിച്ചു; പിന്നാലെ ജീവനൊടുക്കി യുവാവ്

Published on 21 July, 2019
കാമുകിയെ തലയറുത്ത് കൊന്ന് പൊലീസില്‍ അറിയിച്ചു; പിന്നാലെ ജീവനൊടുക്കി യുവാവ്


ജയ്പുര്‍: രാജസ്ഥാനില്‍ യുവാവ് കാമുകിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. മുകേഷ് മീണയാണ് (25) കാമുകി സുമന്‍ മീണയെ (20) ചന്ദ്‌വാജി മേഖലയിലെ ഫാമില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്. 

ജീവനൊടുക്കുന്നതിനു മുന്‍പ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍ ചെയ്ത് കൊലപാതക വിവരം അറിയിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു..

ഇരുവരും കുറച്ചു നാളുകളായി പ്രണയത്തിലാണെന്നു പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതായി അറിയിച്ച പൊലീസ്, കൊലപാതക കാരണം വ്യക്തമല്ലെന്ന് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരുവരുടേയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക