Image

പിഎസ്‌ സി പരീക്ഷയിലെ ക്രമക്കേട്‌ : യൂത്ത്‌ കോണ്‍ഗ്രസ്‌ പിഎസ്‌ സി ഓഫീസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം

Published on 22 July, 2019
പിഎസ്‌ സി പരീക്ഷയിലെ ക്രമക്കേട്‌ : യൂത്ത്‌ കോണ്‍ഗ്രസ്‌ പിഎസ്‌ സി ഓഫീസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം


കോഴിക്കോട്‌: പിഎസ്‌ സി പരീക്ഷയില്‍ ക്രമക്കേട്‌ നടത്തി എസ്‌എഫ്‌ഐ നേതാക്കള്‍ റാങ്ക്‌ ലിസ്റ്റില്‍ കയറിപ്പറ്റിയെന്ന്‌ ആരോപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കോഴിക്കോട്ട്‌ പിഎസ്‌ സി ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

 സംസ്ഥാന വ്യാപകമായി യൂത്ത്‌ കോണ്‍ഗ്രസ്‌ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു മാര്‍ച്ച്‌.
സംഘര്‍ഷത്തില്‍ നാല്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക