Image

`വിസ്‌മയം 2011' പ്രഥമ ഷോ റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 08 July, 2011
`വിസ്‌മയം 2011' പ്രഥമ ഷോ റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍
ന്യൂയോര്‍ക്ക്‌: ലോകപ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടും കലാസംഘവും നയിക്കുന്ന പ്രഥമ `വിസ്‌മയം 2011' ഷോ ഓഗസ്റ്റ്‌ 26-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌) യുടെ ആഭിമുഖ്യത്തില്‍ ക്ലാര്‍ക്‌സ്‌ ടൗണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (31 Demarest Mill Road, West Nyack, NY 10994) വെച്ച്‌ അരങ്ങേറും.

നാട്ടിലും മറുനാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എക്കാലവും കലവറയില്ലാത്ത പിന്തുണയും സഹായഹസ്‌തവും നല്‍കിയിട്ടുള്ള മാര്‍ക്കിന്റെ ധനശേഖരണാര്‍ത്ഥം വിസ്‌മയങ്ങളുടെ മായാജാലവുമായി ഏഷ്യാനെറ്റ്‌ മഞ്ച്‌ സ്റ്റാര്‍ ചങ്ങാതിയും ലോകപ്രശസ്‌ത മജീഷ്യനുമായ ഗോപിനാഥ്‌ മുതുകാടും സംഘവും റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ ആദ്യത്തെ പുതുപുത്തന്‍ വിസ്‌മയക്കാഴ്‌ചകള്‍ ഒരുക്കുന്നു.

ചിരിയുടെ മാലപ്പടക്കവുമായി അയ്യപ്പ ബൈജുവും മനോജ്‌ ഗിന്നസും അരങ്ങുതകര്‍ക്കുന്നു. സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രഗാനവുമായി പിന്നണി ഗായിക ജ്യോത്സനയും, രമേശ്‌ ബാബുവും, തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ലക്ഷ്‌മിയും സംഘവും ആടിത്തിമര്‍ക്കുന്നു.

റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ മലയാളി കമ്യൂണിറ്റിയുടെ ആശയും ആവേശവുമായ മാര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ എല്ലാ സഹൃദയരേയും ഈ ഷോയിലേക്ക്‌ ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ അലക്‌സ്‌ (845 893 4301), ജോസഫ്‌ ജോണ്‍ (845 558 1221), എല്‍സി ജൂബ്‌ ( 845 642 4396), സണ്ണി കല്ലൂപ്പാറ (845 596 0935;), ജോസ്‌ അക്കക്കാട്ട്‌ (845 461 1052), സന്തോഷ്‌ മണലില്‍ (8454991407 ), സാജന്‍ തോമസ്‌ (845 321 0781), മാത്യു മാണി (8452224414 ), ജേക്കബ്‌ ചൂരവടി (914 882 9361 ), ഗോപിനാഥകുറുപ്പ്‌ (845 548 3938), ജി.കെ. നായര്‍ (845 269 1445 ), സ്റ്റീഫന്‍ തേവര്‍കാട്ട്‌ ( 845 521 1266 ), സണ്ണി പൗലോസ്‌ (845 598 5094 ), സിജി ജോര്‍ജ്‌ (845 893 4465 ), ജൂബ്‌ ദാനിയേല്‍ (845 642 5262), എം. എ. മാത്യു (845 304 7665), ജോസഫ്‌ മുട്ടത്ത്‌ (845 558 4468), ജേക്കബ്‌ തീമ്പലങ്ങാട്ട്‌ (914320 9942 ), ദീപു ഏണസ്റ്റ്‌ (336 420 2796), റോണി ജെയിംസ്‌ (914 356 2073), ഷാജു ജേക്കബ്‌ ( 201 669 0648), സിബി ജോസഫ്‌ (845 321 0781), വര്‍ഗീസ്‌ ആഴാന്തറ (845 521 0515), ലിജോ ജോസഫ്‌ (845 2700855).
`വിസ്‌മയം 2011' പ്രഥമ ഷോ റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക