Image

ചര്‍ച്ച ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍: വിമതരെ അയോഗ്യരാക്കിയേക്കും

Published on 22 July, 2019
ചര്‍ച്ച ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍: വിമതരെ അയോഗ്യരാക്കിയേക്കും

ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ വാഴുമോ? അതോ വീഴുമോ?. ഏതായാലും രണ്ടിലൊന്ന് ഇന്ന് അറിയാം. വ്യാഴാഴ്ച്ച മുഖ്യമന്ത്രി കുമാരസ്വാമി സഭയില്‍ അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിന്‍മേല്‍ ഇന്ന് സഭയില്‍ വോട്ടെടുപ്പ് നടന്നേക്കും. വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരായ എച്ച്‌ നാഗേഷും ആര്‍ ശങ്കറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി ഇന്ന് രാവിലെ വ്യക്തമാക്കിയത്.


‌സഖ്യസര്‍ക്കാറിനെ നിലനിര്‍ത്താനുള്ള അവസാനാ വട്ടശ്രമത്തിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. വിമതര്‍ വിശ്വാസ വോട്ടെടുപ്പിന് എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് ആരെയെങ്കിലും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച്‌ വിമതരെ അനുനയിപ്പിക്കാനുള്ള നീക്കവും സഖ്യം നടത്തുന്നുണ്ട്. എന്നാല്‍ 107 പേര്‍ പിന്തുണയുള്ള ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക