Image

വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം ഒന്നിലധികം ബിരുദ കോഴ്‌സുകള്‍ പഠിക്കുന്നതിനുള്ള അവസരം ഒരുക്കി യുജിസി

Published on 22 July, 2019
വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം ഒന്നിലധികം ബിരുദ കോഴ്‌സുകള്‍ പഠിക്കുന്നതിനുള്ള അവസരം ഒരുക്കി യുജിസി
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ ഒരേസമയം ഒന്നിലധികം ബിരുദം നേടാനുള്ള അവസരമൊരുക്കി യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട് യു ജി സി വൈസ് ചെയര്‍മാന്‍ ഭൂഷന്‍ പട് വറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. റഗുലര്‍ കോഴ്‌സിന് സമാന്തരമായി വിദൂര, ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം രീതിയില്‍ മറ്റൊരു ബിരുദം കൂടി ചെയ്യാനാകുമോ എന്നാണ് പരിശോധിക്കുന്നത്. 2012ല്‍ സമാനമായ രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഹൈദരാബാദ് സര്‍വകലാശാലയുടെ അന്നത്തെ വൈസ് ചാന്‍സലറായിരുന്ന ഫര്‍ഹാന്‍ ഖമറിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചെങ്കിലും ഇത് പിന്നീട് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
Join WhatsApp News
Basheer 2019-07-22 07:28:35
ഇനി ഒഴിവാക്കേണ്ടത് കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കട്, മൈഗ്രേഷന്‍ (മൈഗ്രൈന്‍) സര്‍ട്ടിഫ്ഫിക്കറ്റ് അങ്ങിനെയുള്ള ഒരു ഉപകാരവുമില്ലാത്ത സാധനങ്ങളാണ്. സര്‍ട്ടിഫിക്കറ്റ് വിവരത്തിനായിരിക്കണം, വിജ്ഞാനത്തിനായിരിക്കണം. അല്ലാതെ തിരിയുന്നതിനും മറിയുന്നതിനും സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്ന രീതി ഒഴിവാക്കണം. . . എങ്കിലേ നാട് വികസിക്കൂ. ജനങ്ങള്‍ മെച്ചപ്പെടൂ. . .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക