Image

ദക്ഷിണേന്ത്യയിലെ പ്രമുഖ കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍ ഡോ.ചേര്‍ത്തല രംഗനാഥശര്‍മ്മ 21 ന് തളിപ്പറമ്പില്‍

ശ്രീരാജ് കടയ്ക്കല്‍ Published on 22 July, 2019
ദക്ഷിണേന്ത്യയിലെ പ്രമുഖ കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍  ഡോ.ചേര്‍ത്തല രംഗനാഥശര്‍മ്മ 21 ന് തളിപ്പറമ്പില്‍
തളിപ്പറമ്പ് : തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന  പെരിഞ്ചല്ലൂര്‍ സംഗീതസഭയില്‍ പി നീലകണ്ഠ അയ്യരുടെ സമരണക്കായി നടക്കുന്ന നാല്‍പ്പത്തിഏഴാമത്  സംഗീതസഭക്ക് നേതൃത്വം വഹിക്കുന്നതിനായി ദക്ഷിണേന്ത്യയിലെ പ്രമുഖ കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍സംഗീതശാസ്ത്രജ്ഞന്‍ ഡോ .ചേര്‍ത്തല രംഗനാഥശര്‍മ്മ ജൂലായ്  21 ന് തളിപ്പറമ്പില്‍.

പെരിഞ്ചല്ലൂര്‍ സംഗീതസഭയില്‍ വൈകുന്നേരം 6 മണിക്ക് സംഗീതക്കച്ചേരി .
മധുരൈ സദ്ഗുരു സംഗീതകോളേജിലെ സീനിയര്‍ ലക്ച്ചര്‍ , ദൂരദര്‍ശന്‍ ആകാശവാണി എ ഗ്രേഡ് ആര്‍ട്ടിസ്‌റ് , സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും  , കേന്ദ്രഗവര്‍മ്മെണ്ട് സ്‌ക്കോളര്‍ഷിപ്പോടുകൂടി സംഗീതഗവേഷണം തുടങ്ങി സംഗീതത്തിലെ ലയത്തില്‍ ഗവേഷണം തുടങ്ങിയവ നടത്തുന്ന രംഗനാഥ ശര്‍മ്മക്ക് 'രാഗംതാനംപല്ലവി' എന്നിവയിലെ പ്രാഗല്‍ഭ്യത്തിന് ചെന്നൈ സംഗീത അക്കാദമിയില്‍ നിന്നും അവാര്‍ഡ് ലഭ്യമായിരുന്നു .

സ്വാതിതിരുനാള്‍ കൃതികളുടെ ആലാപനമികവില്‍ 1999  മുതല്‍ ഇന്ത്യയിലെ പ്രമുഖ  നവരാത്രി മണ്ഡപണങ്ങളിലെ സംഗീത കച്ചേരികളിലെ നിറ സാന്നിദ്ധ്യമായിരുന്നു ഈ സംഗീതജ്ഞന്‍.  1966ല്‍ നാരായണ അയ്യരുടെയും ലക്ഷ്മിയമ്മാളുടെയും മകനായി ജനിച്ച രംഗനാഥശര്‍മ്മ, സംഗീതജ്ഞനായ പിതാവ് ചേര്‍ത്തല നാരായണ അയ്യരില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പൂര്‍ത്തിയാക്കിയത്. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനായി അറിയപ്പെടുന്ന പിതാവ് വഴി ശെമ്മാങ്കുടിയില്‍ നിന്നും നേരിട്ട് സംഗീതം അഭ്യസിക്കാനുള്ള അവസരം ലഭിച്ചിരുന്നു.ഭാര്യ മോഹന സംഗീതത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.രണ്ട് കുട്ടികളും സംഗീതം ശാസ്ത്രീയമായി അഭ്യസിക്കുന്നു.  നീലത്താമര എന്ന  മലയാള ചലചിത്രത്തിനായി വിദ്യാസാഗര്‍ സംഗീതം പകര്‍ന്ന    ''എന്ത മുദ്ധോ എന്ത സൊഗസോ ''  ''നീ ദയ രാധാ '' തുടങ്ങിയ ത്യാഗരാജ രചനകളുടെ ആലാപനത്തിലൂടെ ചലച്ചിത്ര സംഗീതപ്രേമികളിലും രംഗനാഥശര്‍മ്മക്ക് ആരാധകരേറെ .
പെരിഞ്ചല്ലൂര്‍ സംഗീതസഭയുടെ നിയന്ത്രണത്തില്‍ പി നീലകണ്ഠ അയ്യര്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന സംഗീതക്കച്ചേരിയില്‍ തിരുവിഴ വിജു എസ് ആനന്ദ്  വയലിന്‍ ,പാലക്കാട് കെ എം ഹരിനാരായണന്‍ മൃദംഗം.
  സംഗീതപ്രേമികളായ ഏവരെയും പരിപാടിയില്‍ സ്വാഗതം  ചെയ്യുന്നതായി പെരിഞ്ചല്ലൂര്‍  സംഗീത സഭയുടെ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ അറിയിക്കുന്നു .


ദക്ഷിണേന്ത്യയിലെ പ്രമുഖ കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍  ഡോ.ചേര്‍ത്തല രംഗനാഥശര്‍മ്മ 21 ന് തളിപ്പറമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക