Image

അയാളുടെ ചിത്രത്തില്‍ അഭിനയിക്കരുത്; 'നോട്ട് മൈ ദീപിക' ഹാഷ്ടാഗുമായി ആരാധകര്‍

Published on 22 July, 2019
അയാളുടെ ചിത്രത്തില്‍ അഭിനയിക്കരുത്; 'നോട്ട് മൈ ദീപിക' ഹാഷ്ടാഗുമായി ആരാധകര്‍

ന്ത്യന്‍ സിനിമാലോകത്ത് നിറയെ ആരാധകരുള്ള താരമാണ് ദീപിക പദുക്കോണ്‍. ബോളീവുഡ് താരമായ ദീപികയ്ക്ക് തെന്നിന്ത്യയിലും ആരാധകര്‍ക്ക് ഒരു കുറവുമില്ല. സിനിമാ രംഗത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ തന്റേതായ ഇടം കണ്ടെത്താന്‍ കഴിഞ്ഞ ദീപിക നിരവധി ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ദീപികയുടെ ആരാധകര്‍ തന്നെ ദീപിക്കയ്‌ക്കെതിരെ വന്നിരിക്കുകയാണ്. അതും ഒരു സിനിമയുടെ പേരില്‍ തന്നെ.

പ്രേക്ഷകരുടെ പ്രിയ താരജോഡികളായ രണ്‍ബീര്‍ കപൂര്‍-ദീപിക ചിത്രത്തിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം. അതിനു കാരണം ചിത്രത്തിന്റെ സംവിധായകന്‍ ലവ് രഞ്ജനാണ് എന്നതാണ്.

രണ്‍ബീര്‍-ദീപിക വര്‍ഷങ്ങള്‍ക്കുശേഷം ഒരു ചിത്രത്തില്‍ ഒന്നിക്കുന്നു എന്നത് പ്രേക്ഷകര്‍ ആഗ്രഹിച്ച ഒന്നാണ്. എന്നാല്‍ ആ ഒത്തുചേരല്‍ ലൈംഗികാരോപണ കേസിലെ പ്രതിയായ സംവിധായന്റെ ചിത്രത്തിലൂടെ എന്നതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്.

സ്ത്രീകളെ ബഹുമാനിക്കാത്ത ആണ്‍ അഹന്തയുടെ ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകനാണ് ലവ് രഞ്ജന്‍ എന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംവിധായകന്റെ അവസാനം പുറത്തു ഇറങ്ങിയ ചിത്രമായ സോനു കെ ടിറ്റു കി സ്വീറ്റി എന്ന ചിത്രം സ്ത്രീ വിരുദ്ധതയുടെ അങ്ങേയറ്റമാണെന്നാണ് നിരൂപകവാദം.

ഇതുപോലൊരു വ്യക്തിയുടെ ചിത്രത്തില്‍ ദീപിക അഭിനയിക്കരുതെന്ന് പറഞ്ഞ് നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററില്‍ താരത്തിനെതിരെ നോട്ട് മൈ ദീപിക എന്ന ഹാഷ്ചടാഗ് ഉയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക