Image

എന്റെ മാമി ഇനി എനിക്ക് സ്വന്തമല്ല' വികാരഭരിതനായി വീഡിയോയില്‍ സല്‍മാന്‍

Published on 22 July, 2019
എന്റെ മാമി ഇനി എനിക്ക് സ്വന്തമല്ല' വികാരഭരിതനായി വീഡിയോയില്‍ സല്‍മാന്‍

നടന്‍ സല്‍മാന്‍ ഖാന്‍ പങ്ക് വച്ച ഒരു തമാശവീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ തെരയപ്പെടുന്നത്. ഈ വിഡിയോയില്‍ വളരെ ഗൗരവത്തോടെ തന്റെ മാമിയെക്കുറിച്ചാണ് നടന്‍ പറയുന്നത്. അലി അബ്ബാസ് സഫറിന്റെ ഭാരത് എന്ന സിനിമയുടെ വിജയത്തിളക്കത്തിനിടെയാണ് ഫണ്‍ വീഡിയോ.

തന്റെ 'മാമി' ഇനി തന്റെ സ്വന്തമല്ലെന്നാണ് നടന്‍ വീഡിയോയില്‍ വികാരഭരിതനായി പറയുന്നത്. തന്റെ മാമിക്ക് സ്വന്തം പേര് നഷ്ടമായെന്നും പരായി എന്ന ഇംഗ്ലീഷ് പേര് ലഭിച്ചതുമുതലാണ് നിലനില്‍പ്പില്ലാതായതെന്നും അവരെ പരിചയപ്പെടുത്താമെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു. ഹിന്ദിയില്‍ അവരുടെ പേര് എഡാമം, എന്നാണെന്നും താരം വ്യക്തമാക്കുന്നു. അവരുടെ ഹിന്ദി പേര് അവര്‍ക്ക് തിരികെ നല്‍കാമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നുണ്ട്.


ആദ്യം കേള്‍ക്കുന്നവര്‍ക്ക് കാര്യമൊന്നും മനസിലാകില്ലെങ്കിലും 53 കാരനായ താരം യഥാര്‍ത്ഥത്തില്‍ സംസാരിക്കുന്നത് ഹിന്ദിയില്‍ 'ബക്ല കി ഫാലി' എന്നറിയപ്പെടുന്ന ഒരു തരം സോയ ബീനിനെക്കുറിച്ചാണെന്ന് പിന്നീട് ബോധ്യപ്പെടും. എഡാമം എന്ന് പൊതുവേ അറിയപ്പെടുന്ന ഈ പയര്‍ കാണിച്ചാണ് വീഡിയോ സല്‍മാന്‍ അവസാനിപ്പിക്കുന്നത്. ലഘുഭക്ഷണമായി തിളപ്പിച്ച്‌ കഴിക്കുകയും മറ്റ് വിഭവങ്ങള്‍ക്ക് പുറമെ സൂപ്പുകളിലും മറ്റും ഉപയോഗിക്കുകയും ചെയ്യുന്ന സോയാബീനാണിത്. പ്രോട്ടീന്‍, ഇരുമ്ബ്, കാല്‍സ്യം എന്നിവയുടെ മികച്ച ഉറവിടമാണ് എഡാമം

അടുത്തിടെ സല്‍മാന്‍ ഖാന്‍ പങ്ക് വച്ച 'പഴയ രീതിയിലുള്ള' ഒരു വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. കറുത്ത ടി-ഷര്‍ട്ട് ധരിച്ച സല്‍മാന്‍ കവര്‍ നന്നായി നക്കിയ ശേഷം ഒരു കത്ത് പോസ്റ്റ് ചെയ്യുന്നതായിരുന്നു വീഡിയോയില്‍. 32,000 ത്തിലധികം ലൈക്കുകളും 2000 ല്‍ അധികം ട്വീറ്റുകളും നേടി ആ വീഡിയോ.'ആ പഴയ പോസ്റ്റ് ചെയ്യല്‍' എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ വൈറലായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക