Image

പിടികൂടിയ 17 സിഐഎ ചാരന്‍മാരില്‍ ചിലരെ വധിച്ചതായി ഇറാന്‍

Published on 22 July, 2019
പിടികൂടിയ 17 സിഐഎ ചാരന്‍മാരില്‍ ചിലരെ വധിച്ചതായി ഇറാന്‍
ദുബായ്: അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന 17 ചാരന്‍മാരെ പിടികൂടിയതായി ഇറാന്‍. ഇതില്‍ പലരെയും വധിച്ചതായും ഇറാന്‍റെ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ചാര ശൃംഖല തകര്‍ക്കുകയും ചാരന്‍മാരെന്നു സംശയിക്കുന്ന 17 പേരെ പിടികൂടുകയും ചെയ്‌തെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇങ്ങനെ പടിയിലായവരില്‍ ചിലരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവശക്തി, സൈന്യം, സൈബര്‍ തുടങ്ങിയ മേഖലകളിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നതിനാണ് സിഐഎ ചാരന്‍മാരെ നിയോഗിച്ചിരുന്നതെന്നും ഇറാന്‍ പറയുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാനും അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഇറാന്‍ ബ്രിട്ടീഷ് എണ്ണക്കപ്പലായ 'സ്റ്റെനാ ഇംപേരോ' പിടിച്ചെടുത്തിരുന്നു. ഈ മാസം ആദ്യം ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക