Image

ഇടുക്കിയില്‍ കര്‍ഷകന്‍ സ്വയം വെടിവച്ച് മരിച്ച നിലയില്‍

Published on 22 July, 2019
ഇടുക്കിയില്‍ കര്‍ഷകന്‍ സ്വയം വെടിവച്ച് മരിച്ച നിലയില്‍

രാജകുമാരി ന്മ എസ്‌റ്റേറ്റ് പൂപ്പാറയ്ക്കു സമീപം കര്‍ഷകന്‍  വെടി വച്ച് ആത്മഹത്യ ചെയ്ത നിലയില്‍. കാക്കുന്നേല്‍, സന്തോഷ് (46) ആണ് തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ വീടിനുള്ളില്‍ സ്വയം നിറയൊഴിച്ചത്. സന്തോഷ് മാത്രമായിരുനനു ഈ സമയം വീട്ടില്‍. ഭാര്യ രജനിയും മകന്‍ അര്‍ജുനും വീടിനോടു ചേര്‍ന്നുള്ള കൃഷി ഭൂമിയില്‍ ആയിരുന്നു. 

വെടിശബ്ദം കേട്ട് ഇവരും അടുത്ത വീട്ടില്‍ ഉള്ളവരും ഓടി എത്തിയപ്പോള്‍ തലയ്ക്കും കഴുത്തിനും പരുക്കേറ്റ നിലയില്‍ സന്തോഷിനെ കണ്ടു. ഇവര്‍ സന്തോഷിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരിച്ചു. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍. 

ഒരു മാസം മുന്‍പ് മരത്തില്‍ നിന്നു വീണ് സന്തോഷിനു  പരുക്കേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി സന്തോഷ് നാട്ടുകാരില്‍ നിന്ന് പണം കടം വാങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും നാലു ലക്ഷത്തോളം രൂപ  വായ്പ എടുത്തിട്ടുണ്ട്. 30 സെന്റ് കൃഷി ഭൂമി  ആണ് സന്തോഷിന് ഉള്ളത്. മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് പരുക്കേറ്റതിനാല്‍ കൂലി പണിക്ക് പോകാന്‍ കഴിയാത്തതും കടബാധ്യതയും ആണ് സന്തോഷിനെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകള്‍. അര്‍ച്ചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക