Image

ഐപിസി യുകെ അയര്‍ലന്‍ഡ് റീജണിനു പുതു നേതൃത്വം

Published on 22 July, 2019
ഐപിസി യുകെ അയര്‍ലന്‍ഡ് റീജണിനു പുതു നേതൃത്വം


ഡബ്ലിന്‍: ഐപിസി യുകെ അയര്‍ലന്‍ഡ് റീജണിന്റെ 201922 ലേക്കുള്ള ഭരണ സമിതിയെ ഇലക്ഷന്‍ കൂടാതെ സമവായമായി തെരഞ്ഞെടുത്തു. ഡെര്‍ബിയില്‍ കൂടിയ യോഗത്തില്‍ ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ. കെ. സി. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. 

ഭാരവാഹികളായി പാസ്റ്റര്‍ ബാബു സഖറിയ (ഗ്ലാസ്‌ഗോ), പ്രസിഡന്റ് പാസ്റ്റര്‍ സി. ടി. എബ്രഹാം (ഡെര്‍ബി), വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (ലണ്ടന്‍), സെക്രട്ടറി സാം മാത്യു (ഡബ്ലിന്‍), ജോയിന്റ് സെക്രട്ടറി ജോണ്‍ മാത്യു (ബാന്‍ബറി), ട്രഷറര്‍ പാസ്റ്റര്‍ വില്‍സണ്‍ ബേബി (ലിവര്‍പൂള്‍) പ്രമോഷണല്‍ സെക്രട്ടറി എന്നിവരെയും 42 അംഗ കൗണ്‍സിലിനെയും (22 ശുശ്രൂഷകന്മാരും 20 സഹോദരന്മാരും) തെരഞ്ഞെടുത്തു. പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ജനറല്‍ കൗണ്‍സില്‍ അംഗമായി തുടരും. പാസ്റ്റര്‍ ജയിംസ് ചാക്കോ (മേഖലാ റീജണ്‍ പ്രസിഡന്റ്) ഇലക്ഷന്‍ കമ്മീഷണറായിരുന്നു.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക