Image

ശബരിമല വിഷയം: സ്വകാര്യ ബില്‍ അവതരിപ്പിക്കാനാവില്ലെന്ന്‌ സ്‌പീക്കര്‍

Published on 23 July, 2019
ശബരിമല വിഷയം: സ്വകാര്യ ബില്‍ അവതരിപ്പിക്കാനാവില്ലെന്ന്‌ സ്‌പീക്കര്‍


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള അപേക്ഷ സ്‌പീക്കര്‍ തള്ളി. അവതരണാനുമായി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എം. വിന്‍സെന്‍റ്‌ എം.എല്‍.എ നല്‍കിയ അപേക്ഷയാണ്‌ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ തള്ളിയത്‌.

 ബില്‍ നിയമപരമായി നിലനില്‍ക്കില്ല. ബില്‍ പരിഗണിച്ചാല്‍ സുപ്രീംകോടതി വിധിക്കെതിരാവുമെന്നും നിയമസഭക്ക്‌ അതിനുള്ള അധികാരമില്ലെന്നും സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി.

ശബരിമല യുവതീ പ്രവേശനം വിലക്കുന്നത്‌ സംബന്ധിച്ച അനൗദ്യോഗിക ബില്‍ അവതരിപ്പിക്കാനാണ്‌ എം. വിന്‍സെന്‍റ്‌ സ്‌പീക്കറുടെ അനുമതി തേടിയത്‌. ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ഭക്തരെ ഒരു മതവിഭാഗമായി അംഗീകരിക്കലും അവരുടെ ആചാരങ്ങള്‍, അനുഷ്‌ഠാനങ്ങള്‍, സമ്‌ബ്രദായങ്ങള്‍ എന്നിവ സംരക്ഷിക്കല്‍ ബില്ലിന്‌ 2018ല്‍ അവതരണാനുമായി നിഷേധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക