Image

കുവൈറ്റില്‍ പ്രവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യാക്കാരന്റെ വധശിക്ഷ റദ്ദാക്കി

Published on 23 July, 2019
കുവൈറ്റില്‍ പ്രവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യാക്കാരന്റെ വധശിക്ഷ റദ്ദാക്കി
കുവൈറ്റ്‌ : കുവൈറ്റില്‍ പ്രവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ത്യാക്കാരന്റെ വധശിക്ഷ റദ്ദാക്കി . സാദ്‌ അല്‍ അബ്ദുല്ല പ്രദേശത്താണ്‌ അഫ്‌ഗാന്‍ പ്രവാസിയെ ഇന്ത്യാക്കാരന്‍ കൊലപ്പെടുത്തിയത്‌. 

 പണഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ്‌ കൊലപാതകം നടന്നത്‌. കൊലയ്‌ക്ക്‌ ശേഷം മൃതദേഹം കാറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചെങ്കിലും സ്‌പോണ്‍സര്‍ കണ്ടെത്തുകയായിരുന്നു. 3000 കെഡിയുടെ ബിസിനസ്സുമായി ബന്ധപ്പെട്ടാണ്‌ തര്‍ക്കം ആരംഭിച്ചത്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക