Image

ഇറാന്‍, കപ്പല്‍ പിടിച്ചെടുത്ത സംഭവം; മകന്റെ വിവരങ്ങള്‍ അറിയാനാവാതെ മാതാപിതാക്കള്‍

Published on 23 July, 2019
ഇറാന്‍, കപ്പല്‍ പിടിച്ചെടുത്ത സംഭവം; മകന്റെ വിവരങ്ങള്‍ അറിയാനാവാതെ മാതാപിതാക്കള്‍

കൊച്ചി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ അകപ്പെട്ട സിജു വി. ഷേണായിയുടെ പുതിയ വിവരങ്ങള്‍ അറിയാത്തതിന്റെ ആശങ്കയിലാണ് ഇരുമ്ബനത്ത് താമസിക്കുന്ന വിത്തല്‍ ഷേണായിയും, ശ്യാമളയും. അവസാനം മകനുമായി സംസാരിച്ചത് വെള്ളിയാഴ്ചയാണ്. അതിനുശേഷം മകന്‍ വിളിച്ചിട്ടില്ല. അടുത്ത ഫോണ്‍ വിളിക്കായി ഈ മാതാപിതാക്കള്‍ കാത്തിരിക്കുകയാണ്.


ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപറോയിലെ ചീഫ് എന്‍ജിനിയര്‍ ആണ് സിജു വി. ഷേണായി. സിജു സുരക്ഷിതനാണെന്നു കമ്ബനി അധികൃതര്‍ അറിയിച്ചതിന്റെ ആശ്വാസത്തിലാണ്‌ ഇവര്‍. അപകടമൊന്നും സംഭവിക്കില്ലെന്ന് കമ്ബനിയില്‍ നിന്നുള്ളവര്‍ പറയുന്നുണ്ട്. അതില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കഴിയുകയാണ് ഈ ദമ്ബതികള്‍. കമ്ബനി ജീവനക്കാര്‍ വിവരം അറിയിച്ചിട്ടും അടുത്ത ബന്ധുക്കളോടു പോലും വിവരം പങ്കുവച്ചിട്ടുണ്ടായിരുന്നില്ല.


ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇത് വിട്ടുകിട്ടുന്നതിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക