Image

റെയില്‍വേ വികസനത്തില്‍ കേരളത്തെ അവഗണിക്കുന്നു: കേളി അസീസിയ ഏരിയ സമ്മേളനം

Published on 24 July, 2019
റെയില്‍വേ വികസനത്തില്‍ കേരളത്തെ അവഗണിക്കുന്നു: കേളി അസീസിയ ഏരിയ സമ്മേളനം


റിയാദ് : റെയില്‍വേ വികസനത്തില്‍ കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്നും അയല്‍ സംസ്ഥാനങ്ങളെ സഹായിക്കുന്‌പോഴും കേരളത്തെ മാത്രം അവഗണിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കേളി അസീസിയ ഏരിയ സമ്മേളനം. കേരളത്തില്‍ അനുവദിച്ച റെയില്‍ കോച്ച് ഫാക്ടറിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും കേരളത്തിലെ റെയില്‍വേ ഡിവിഷനുകളെ ഉള്‍പ്പെടുത്തി റെയില്‍വേ സോണ്‍ അനുവദിക്കണമെന്നും, കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായ പാലക്കാട്ട് റെയില്‍ കോച്ച് ഫാക്ടറി വേണമെന്നും തിരുവനന്തപുരം, പാലക്കാട്, കൊങ്കണ്‍ റെയില്‍വേ ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി കേരളത്തിന് സ്വന്തമായി ഒരു പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെട്ടു.

കേളി കലാസാംസാകാരികവേദി റിയാദിന്റെ പത്താമത് കേന്ദ്ര സമേളത്തിന്റെ മുന്നോടിയായി ധനരാജ് നഗറില്‍ നടന്ന അഞ്ചാമത് അസീസിയ ഏരിയ സമ്മേളനം കേളി പ്രസിഡന്റ് ദയനന്ദന്‍ ഹരിപ്പാട് ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അലി പട്ടാന്പി താല്‍ക്കാലിക അധ്യക്ഷനായി ആരംഭിച്ച സമ്മേളനത്തില്‍ സുധീര്‍ പേരേടം ആമുഖ പ്രഭാഷണം നടത്തി.

സംഘാടക സമിതി കണ്‍വീനര്‍ രതീഷ് സ്വാഗതം പറഞ്ഞു. ഷാന്‍ രക്തസാക്ഷി പ്രമേയവും ലജീഷ് നരിക്കോട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബാബു.സി, അജിത്ത് ( രജിസ്‌ട്രേഷന്‍), അലി പട്ടാന്പി, കുഞ്ഞാലവി, ജോഷി (പ്രസീഡിയം), മുരളി, ഹസ്സന്‍ പുന്നയൂര്‍, റഫീഖ് ചാലിയം (സ്റ്റിയറിങ്) , ലജീഷ് നരിക്കോട് , സൂരജ് (മിനുട്‌സ്), സുധീര്‍ പോരേടം , രതീഷ് (പ്രമേയം), അന്‍വര്‍, ചാക്കോ ഇട്ടി (ക്രഡന്‍ഷ്യല്‍) എന്നിവര്‍ അടങ്ങുന്ന സബ് കമ്മിറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ഹസന്‍ പുന്നയൂര്‍ വരവ് ചിലവ് കണക്കും കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

മുഖ്യ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി കെ.പി. എം സാദിഖ്, കേളി ജോയിന്റ് ട്രഷറര്‍ കെ.വര്‍ഗീസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വാസുദേവന്‍, രാജന്‍ പള്ളിത്തടം, ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ മുരളി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. ചാക്കോ ഇട്ടി ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കുഞ്ഞലവി (പ്രസിഡന്റ്) , റഫീഖ് ചാലിയം (സെക്രട്ടറി), ഹസ്സന്‍ പുന്നയൂര്‍ (ട്രഷറര്‍), അലി പട്ടാന്പി, രതീഷ് (വൈസ് പ്രസിഡന്റ്മാര്‍), സുധീര്‍ പോരേടം, ലജീഷ് നരിക്കോട് (ജോയിന്റ് സെക്രട്ടറിമാര്‍), , സുഭാഷ് പി.കെ (ജോയിന്റ് ട്രഷറര്‍), അജിത്, മുഹമ്മദ് റഫീഖ് അസീസിയ, അന്‍വര്‍, മണി, ഷാജി മൊയ്തീന്‍, ചന്ദ്രന്‍,ചാക്കോ ഇട്ടി, സൂരജ് എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക