Image

എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ സെമിനാര്‍ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 08 July, 2011
എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ സെമിനാര്‍ നടത്തി
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ എസ്‌.എം.സി.സി ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ റിട്ടയര്‍മെന്റ്‌ പ്ലാനിംഗിനെപ്പറ്റി സെമിനാര്‍ നടത്തി. വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു.

റിട്ടയര്‍മെന്റ്‌ പ്ലാനിംഗിനെപ്പറ്റിയും ടാക്‌സ്‌ സേവിംഗ്‌, ആയുഷ്‌കാല വരുമാനം, വിവിധ രീതിയിലുള്ള റിട്ടയര്‍മെന്റ്‌ സെക്യൂരിറ്റികള്‍ എന്നിവയെപ്പറ്റി ജോര്‍ജ്‌ ജോസഫ്‌ (മെറ്റ്‌ലൈഫ്‌) ക്ലാസുകള്‍ എടുത്തു.

എസ്‌.എം.സി.സി ഭാരവാഹികളായ ജോസഫ്‌ കാഞ്ഞമല, ജോസ്‌ ഞാറക്കുന്നേല്‍, ട്രസ്റ്റിമാരായ ഇട്ടൂപ്പ്‌ കണ്ടംകുളം, ജോട്ടി പ്ലാത്തറ, സെക്രട്ടറി തോമസ്‌ ചാമക്കാല തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക