Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സമ്മര്‍ പിക്‌നിക്ക് ആഗസ്റ്റ് 3 ന് ശനിയാഴ്ച

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 27 July, 2019
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  സമ്മര്‍ പിക്‌നിക്ക് ആഗസ്റ്റ് 3 ന് ശനിയാഴ്ച
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ആഗസ്റ്റ് 3 ന് ശനിയാഴ്ച  Hawthorne Broadway Field പാര്‍ക്കില്‍  (1 Broadway field , Hawthorne, NY 10532) വച്ച് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ നടത്തുന്നതാണ്. 

രാവിലെ 10 മണിക്ക് ലഘുഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പിക്‌നിക്ക് വൈകിട്ടി 5 മണി വരെ തുടരുന്നതാണ്. പിക്‌നിക്ക് ആസ്വാദ്യകരമാക്കുവാന്‍ വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടത്തപ്പെടുന്ന ഗെയിമുകള്‍ക്കും, കായിക മത്സരങ്ങള്‍ക്കുമൊപ്പം നിരവധി കൗതുകകരമായ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാടന്‍ തട്ടുകട ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ ആണ്. നാട്ടിലെ തട്ടുകടയുടെ അതെ രുചയിലും ഭാവത്തിലും വെസ്‌റ്‌ചെസ്റ്ററിന്റെ തട്ടുകടയിലും ലഭ്യമാണ്.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടീവിന്റെ തന്നെ ചുമതലയില്‍ നടത്തപ്പെടുന്ന ഈ പിക്‌നിക്കിലേക്ക് ന്യൂയോര്‍കിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബാംഗങ്ങളേയും അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്യുന്നു. കെ.ജെ. ഗ്രിഗറി,ഇട്ടൂപ് ദേവസ്യ  , ജോണ്‍ തോമസ്,പൗലോസ് വര്‍ക്കി എന്നിവര്‍ പിക്‌നിക്ക് കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.

 വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയുന്ന  പാര്‍ക്കില്‍ sprain brook parkway യില്‍ നിന്നും Hawthorne exit (rout 141) എടുത്താല്‍  വളരെ അടുത്താണ്. ഫ്രീ   പാര്‍കിക്കിങ്ങു ഈ പാര്‍ക്കിന്റെ ഒരു പ്രേത്യേകതയാണ്. ഒരു എന്‍ട്രന്‍സ് ഫീസും ഇല്ലാതെയാണ് അസോസിയേഷന്റെ  പിക്‌നിക്.

ഈ പിക്‌നികീന്റ് വിജയത്തിനായി എല്ലാവരുടേയും സഹായ സഹകരണത്തി നോടൊപ്പം ഇതില്‍ പങ്കെടുക്കണമെന്നും  എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജോയി ഇട്ടന്‍,വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍    ,സെക്രട്ടറി  നിരീഷ് ഉമ്മന്‍  ,ട്രഷറര്‍ ടെറന്‍സണ്‍ തോമസ് ,  ജോയിന്റ്  പ്രിന്‍സ് തോമസ്   , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ടീ ജേക്കബ്    എന്നിവര്‍ അഭ്യര്‍ഥിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക