Image

റവ.സാം കോശിയുടെ വേദപ്രഭാഷണം വിശ്വാസികള്‍ക്ക് അനുഗ്രഹമുഹൂര്‍ത്തമായി

Published on 27 July, 2019
റവ.സാം കോശിയുടെ വേദപ്രഭാഷണം വിശ്വാസികള്‍ക്ക് അനുഗ്രഹമുഹൂര്‍ത്തമായി
ഡാളസ്: ഡാളസ് സെന്റ്‌പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ വെള്ളിയാഴ്ച ഉപവാസപ്രാര്‍ത്ഥന കൂട്ടത്തിനുറവ, സാം കോശിയുടെ വേദപ്രഭാഷണം വിശ്വാസികള്‍ക്ക് അനുഗ്രഹമുഹൂര്‍ത്തമായി. ലളിതമായഭാഷയില്‍ തന്റെ ജീവിതാനുഭവങ്ങളേയും, പുരാതനവും ആധുനികവുമായ കുടുംബപ ശ്ചാത്തലങ്ങള്‍ കോര്‍ത്തിണക്കി  എങ്ങനെ പൂര്‍ണസൗഖ്യംനേടിയെടുക്കുവാന്‍ സാധിക്കുമെന്ന് വിശകലനംചെയ്തു

മനുഷകുലത്തിനു ജീവനുംഭക്തിയും പ്രാപിക്കുവാന്,രോഗ സൗഖ്യം പൂര്‍ണമായി ലഭിക്കുവാന്‍ വേണ്ട എട്ടു ദിവ്യസ്വഭാവങ്ങളെ നാംജീവിതത്തില്‍ ഉള്‍ക്കൊള്ളണമെന്നു സാം അച്ചന്‍ വിശാസകൂട്ടത്തെ ഓര്‍മ്മപ്പെടുത്തി.
വിശാസം, ധൈര്യം, പരിജ്ഞാനം, ഇന്ദ്രീയജയം, സ്ഥിരത, ഭക്തി, സഹോദരപ്രീതി, സ്‌നേഹം എന്നീസ്വഭാവങ്ങളെ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ പൂര്‍ണസൗഖ്യംഉറപ്പാക്കാമെന്ന് 2 പത്രോസ് ഒന്നാം അദ്യായം  6 വാക്യം ഉദ്ധരിച്ചുകൊണ്ട് പ്രാര്‍ത്ഥനാകൂട്ടത്തെ ഓര്‍മപ്പെടുത്തി.

അനുഗഹിക്കപ്പെട്ട ഉപവാസയോഗത്തിനുശേഷം സെന്റ് പോള്‍സ് ഇടവകയിലെ സീനിയര്‍സിറ്റിസണ്‍  ഈശോചാക്കോയുടെ ജന്മദിനം ആഘോഷിച്ചു. യോഗത്തില്‍ സംബന്ധിച്ചഎല്ലാവര്ക്കും റവ.മാത്യുജോസഫ് ക്രിസ്തുവിന്റെ നാമത്തിലുള്ളനന്ദിയും സ്‌നേഹവും അറിയിച്ചു.

റവ.സാം കോശിയുടെ വേദപ്രഭാഷണം വിശ്വാസികള്‍ക്ക് അനുഗ്രഹമുഹൂര്‍ത്തമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക