Image

ആഗോളതാപനം 2000 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വേഗത്തില്‍

Published on 28 July, 2019
ആഗോളതാപനം 2000 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വേഗത്തില്‍
ബര്‍ലിന്‍: നിലവിലെ ആഗോള താപനം 2000 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടിയ വേഗത്തിലാണെന്ന് ഗവേഷകര്‍. ലിറ്റില്‍ ഐസ് ഏജ് പോലുള്ള ചരിത്രപ്രസിദ്ധമായ ഘട്ടങ്ങളില്‍ പോലും ഇപ്പോഴത്തേതിനു തുല്യമായ താപ വ്യതിയാനം സംഭവിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനുമെതിരേ പ്രചാരണം നടത്താന്‍ ഉപയോഗിച്ചു വരുന്ന വാദങ്ങളെല്ലാം ഈ സമയത്ത് തകരുകയാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. 

എഡി 250 മുതല്‍ എഡി 400 വരെ നീണ്ട റോമന്‍ വാം പീരിയഡിലാണ് യൂറോപ്പില്‍ അസാധാരണമായ തോതില്‍ താപനില വര്‍ധിച്ചിതായി രേഖപ്പെടുത്തിയിട്ടുള്ളത്. 1300കള്‍ മുതലുള്ള ലിറ്റില്‍ ഐസ് ഏജില്‍ നൂറ്റാണ്ടുകളോളം താപനില കുറയുന്ന പ്രതിഭാസമാണ് കണ്ടത്. ചൂട് കൂടുകയും കുറയുകയും ചെയ്യുന്നത് ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ചാക്രിക പ്രതിഭാസം മാത്രമാണെന്നും അതിനാല്‍ തന്നെ ഇപ്പോഴത്തെ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ആശങ്കപ്പെടാന്‍ മാത്രമുള്ളതല്ലെന്നും ഒരു വാദം നിലനില്‍ക്കുന്നുണ്ട്.

പുതിയ പഠനങ്ങള്‍ പ്രകാരം മേല്‍പറഞ്ഞ രണ്ടു കാലഘട്ടങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നതിന്റെ അത്ര വലിയ താപവ്യത്യാസം കൂടുതലായോ കുറവായോ അനുഭവപ്പെട്ടിട്ടില്ല. അതിനാലാണ് കാലാവസ്ഥാ വ്യതിയാന സിദ്ധാന്തത്തെ എതിര്‍ക്കുന്നവരുടെ വാദം തെറ്റാണെന്ന് ഇവര്‍ പറയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക