Image

സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

Published on 28 July, 2019
സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു


ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ദിബ്ബ കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'കളിയരങ്ങ്' ദിബ്ബ കൈരളി ഓഫീസില്‍ നടന്നു.വെള്ളിയാഴ്ച വൈകീട്ട് മൂന്നിനു തുടങ്ങിയ ക്യാമ്പില്‍ അമ്പതോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.സിനിമാ ആസ്വാദന ക്യാമ്പും അഭിനയ പരിശീലന കളരിയും സംവിദായകനും തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ബിജു കോട്ടില അവതരിപ്പിച്ചു.

കുട്ടികള്‍ക്കായി മിമിക്രി പരിശീലനം ഷക്കീര്‍ അഷ്‌റഫ് നടത്തി.തുടര്‍ന്ന് വേദിയില്‍ കൈരളി കലാകാരന്‍മാര്‍ അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. സമ്മര്‍ ക്യാമ്പ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിജ്ഞാനവും വിനോദവും പകരുന്നതും ഏറെ ആസ്വാദകരവുമായിരിന്നു. യൂണിറ്റിന് വേണ്ടി സെക്രട്ടറി രാജേഷ് വരയില്‍,പ്രസിഡന്റ് ഷെഫിന്‍ ,സെന്‍ട്രല്‍ കമ്മറ്റിക്കുവേണ്ടി എം.എം.എ റഷീദ് ,സന്തോഷ് കുമാര്‍ വിജി സുരേഷ് , ശുഭ രവി,അനില്‍ കുമാര്‍ ശിവ ശങ്കരന്‍ ,അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വംകൊടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക