Image

R3Synergy ക്ക് ഐബിഎം ക്ലൗഡ് പാര്‍ട്ണര്‍ഷിപ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 28 July, 2019
R3Synergy ക്ക് ഐബിഎം ക്ലൗഡ് പാര്‍ട്ണര്‍ഷിപ്പ്‌
കനേഡിയന്‍ കണ്‍സള്‍ട്ടിങ് രംഗത്തെ പ്രമുഖ കമ്പനിയും, SAP സര്‍വീസ് പ്രൊവൈഡറുമായി R3Synergy (https://rs3ynergy.com/) ഐബിഎംയുമായി കഌഡ് പാര്ട്ണര്‍ഷിപ്പില്‍ ഒപ്പുവച്ചു. വെസ്‌റ്റേണ്‍ കാനഡ ബെയിസ് ചെയ്തിട്ടുള്ള പല ഓയില്‍ കമ്പനികളുമായി ഇപ്പോള്‍ തന്നെ ധാരണയുള്ള കമ്പനിക്ക്, ഐബിഎം യുമായുള്ള സഹകരണം വഴി കൂടുതല്‍ മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാനാകുമെന്ന് R3Synergy മാനേജിങ് ഡയറക്ടര്‍, ഡോക്ടര്‍ ശ്രീകുമാര്‍ മേനോന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കനേഡിയന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് രംഗത്ത് നിന്നും ERP (Enterprise resource planning) റിസേര്‍ച്ചില്‍ അമേരിക്കയില്‍ നിന്നും  Ph.D നേടിയിട്ടുള്ള ഡോക്ടര്‍ മേനോന്‍ (https://drmenon.ca/), കനേഡിയന്‍ ഇന്നോവേഷന്‍ രംഗത്ത്, പ്രത്യേകിച്ച് മെഷീന്‍ ലേര്‍ണിംഗ്, ഡിസൈന്‍ തിങ്കിങ് തുടങ്ങിയ നൂതന സംവിധാനങ്ങള്‍ പ്രൊജക്റ്റ് മെത്തോഡോളജിയുടെ സഹായത്തോടെ  എങ്ങിനെ വിജയകരമാക്കാം എന്ന് പരീക്ഷിച്ചുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക