Image

മറിയക്കുട്ടി വര്‍ഗീസ് (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി

പി.എസ്. ഫിലിപ്പ്, ഹൂസ്റ്റണ്‍ Published on 29 July, 2019
മറിയക്കുട്ടി വര്‍ഗീസ് (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: റാന്നി ചേത്തയ്ക്കല്‍ കൈതമംഗലത്ത് പരേതനായ കെ.ടി.വര്‍ഗീസിന്റെ ഭാര്യ മറിയക്കുട്ടി വര്‍ഗീസ് (86) ജൂലൈ 22ന് ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്‌ക്കാരം നടത്തി.

പരേത ദീര്‍ഘവര്‍ഷങ്ങള്‍ കരിയംപ്ലാവ് നോയല്‍ മെമ്മോറിയല്‍ ഹൈസ്‌ക്കൂളില്‍ ഹിന്ദി അദ്ധ്യാപിക ആയിരുന്നു. പത്തനാപുരം കടയ്ക്കാമണ്‍ ഇരട്ടകുളങ്ങര കുടുംബാംഗമാണ്.

മക്കള്‍: തോമസ് വര്‍ഗീസ്, ജസ്റ്റിന്‍ കൈതമംഗലം, ഡെയ്‌സി ഫിലിപ്പ്, ജിജി വര്‍ഗീസ്, അനു വര്‍ഗീസ്. (എല്ലാവരും യു.എസ്.എ.).

മരുമക്കള്‍: മറിയാമ്മ, ഏലിയാമ്മ, പി.എസ്. ഫിലിപ്പ് (ഹൂസ്റ്റന്‍), വില്‍സണ്‍ വര്‍ഗീസ്, തോമസ് വര്‍ഗീസ്
പതൊനൊന്നു കൊച്ചുമക്കളും അവരുടെ 8 മക്കളുമുണ്ട്.

മറിയക്കുട്ടി വര്‍ഗീസ് (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക