Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 29 July, 2019
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം
ആകമാന സുറിയാനി സഭയുടെ കീഴിലുള്ള അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 33-മത് കുടുംബമേളക്ക് തുടക്കമായി.

ഡാളസ് ഷെരാട്ടന്‍ ഹോട്ടലില്‍ വെച്ച് ജൂലായ് 25 മുതല്‍ 28 വരെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കുടുംബസംഗമത്തിന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ  യല്‍ദൊ മോര്‍ തീത്തോസ് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

കുടുംബമേളയുടെ വിശിഷ്ട അതിഥി, മലങ്കരസഭയുടെ അങ്കമാലി ഭദ്രാസന സഹായമെത്രാപോലീത്താ അഭിവന്ദ്യ ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപോലീത്താ അഭിവന്ദ്യ ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപോലീത്താ, മുഖ്യ പ്രഭാഷകന്‍ മലങ്കര സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് പ്രസിഡന്റ് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മോഡറേറ്റര്‍ എന്നീ നിലകളില്‍ പ്രശംസനീയമാംവിധം സേവനമനുഷ്ടിക്കുന്നതുമായ അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ കുറിലോസ് മെത്രാപോലീത്താ, യൂത്ത് സ്പീക്കര്‍ റവ.ഫാ.സ്റ്റീഫന്‍ പവലി, ഡോ.ഫിലിപ്പ് മാമലാകിസ്സ്, തുടങ്ങിയ വിശിഷ്ടാതിഥികളും വന്ദ്യവൈദീകരും, നൂറു കണക്കിന് വിശ്വാസികളും സന്നിഹിതരായിരുന്നു.

സമൃദ്ധമായ ജീവന്റെ ആഘോഷം ഓര്‍ത്തഡോക്‌സ് കാഴ്ചപ്പാടില്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ചിന്താവിഷം.

കാനഡായിലേയും, അമേരിക്കയിലെയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് സഭാ വിശ്വാസികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സഭാ അംഗങ്ങളുടെ ആത്മീയ ഉന്നമനത്തോടൊപ്പം തന്നെ, പരസ്പര സ്‌നേഹവും, സഹകരണവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന കുടുംബമേളയ്ക്ക് ഞായറാഴ്ച വി.കുര്‍ബാനയോടെ സമാപനമാകും. അമേരിക്കന്‍ മലങ്കര ആര്‍ച്ച് ഡയോസിസ് പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കംഅമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കംഅമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക