Image

ലിമെറിക് സീറോ മലബാര്‍ ചര്‍ച്ചില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

Published on 29 July, 2019
ലിമെറിക് സീറോ മലബാര്‍ ചര്‍ച്ചില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ലിമെറിക് : സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന തിരുനാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ്, ലിമെറിക്ക് ഹോസ്പിറ്റല്‍ ചാപ്ലയിന്‍, ഫാ. ഫാ. ഈമോന്‍ പുര്‍സല്‍ എന്നിവര്‍ കാര്‍മികരായിരുന്നു. 

വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്‍കിയ വചനസന്ദേശത്തില്‍ ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതമാര്‍ഗം നമുക്കും വഴികാട്ടി ആകട്ടെ എന്ന് ഫാ. ഈമോന്‍ പുര്‍സല്‍ ഓര്‍മപ്പെടുത്തി.

തിരുനാളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും അല്‍ഫോന്‍സാ നാമധാരികള്‍ക്കും ഫാ. റോബിന്‍ തോമസ് ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നു. 

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക