Image

സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്‍: തത്‌സമയം കാണാം ശാലോം ടി.വിയില്‍; സംപ്രേഷണം നാലു ദിവസവും

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 July, 2019
സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്‍: തത്‌സമയം കാണാം ശാലോം ടി.വിയില്‍; സംപ്രേഷണം നാലു ദിവസവും
ഹൂസ്റ്റണ്‍: ഇന്ത്യയ്ക്ക് പുറത്തുള്ള പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപത നേതൃത്വം വഹിക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ  തത്‌സമയം ശാലോം ടി.വി സംപ്രേഷണം ചെയ്യും . ആഗസ്റ്റ് ഒന്നുമുതല്‍ നാലുവരെ നടക്കുന്ന കണ്‍വെന്‍ഷന് ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വെന്‍ഷന്‍ സെന്ററാണ് വേദി. 

നാലു ദിനങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ പരിപാടികള്‍ 'ശാലോം അമേരിക്ക' യാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്.  തത്‌സമയം നാലുദിവസവും ഉണ്ടാവും. 'മാര്‍ത്തോമ്മ മാര്‍ഗം വിശുദ്ധിയിലേക്കുള്ള മാര്‍ഗം; ഉണര്‍ന്നു പ്രശോഭിക്കുക' എന്ന ആപ്തവാക്യവുമായി അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസീസമൂഹം സംഗമിക്കുന്ന കണ്‍വെന്‍ഷന് ഹൂസ്റ്റണ്‍ ഫൊറോനയാണ് ആതിഥേയത്വം വഹിക്കുന്നത്. 

 'ശാലോം അമേരിക്ക' ചാനലിനു പുറമെ 'ശാലോം മീഡിയ'യുടെ വെബ് പേജ്, ഫേസ്ബുക്ക് പേജ്, യൂ ടൂബ് ചാനല്‍ എന്നിവയിലൂടെയാണ് തത്‌സമയം സംപ്രേഷണം കാണാന്‍ സൗകര്യമുണ്ടാകും.

ഓഗസ്റ്റ് ഒന്ന് വൈകിട്ട് 3.45ന് അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് കണ്‍വെന്‍ഷന് തുടക്കമാകുക. വൈകിട്ട് 6.45നാണ് ഔദ്യോഗിക ഉദ്ഘാടനം. മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കും. സുപ്രസിദ്ധ സംഗീതജ്ഞനും നിരവധി സൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളുടെ സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ അണിയിച്ചൊരുക്കുന്ന 'മ്യൂസിക്കല്‍ ഡ്രാമ' തുടര്‍ന്ന് നടക്കും.

Link: http://shalommedia.org/SMNC2019/live

സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്‍: തത്‌സമയം കാണാം ശാലോം ടി.വിയില്‍; സംപ്രേഷണം നാലു ദിവസവും
സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്‍: തത്‌സമയം കാണാം ശാലോം ടി.വിയില്‍; സംപ്രേഷണം നാലു ദിവസവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക