Image

ജയ് ശ്രീറാം (സുധീര്‍ പണിക്കവീട്ടില്‍)

Published on 30 July, 2019
ജയ് ശ്രീറാം (സുധീര്‍ പണിക്കവീട്ടില്‍)
ലഹരിക്കടിമയായി ഹിപ്പി വേഷം ധരിച്ച് ഹരേ രാമാ ഹരേ കൃഷ്ണാ പാടി രസിക്കുന്ന യുവാക്കളെ നോക്കി പഴയ  ഒരു ഹിന്ദി സിനിമയിലെ നായകന്‍ അവരെ ഉപദേശിക്കുന്ന വിധത്തില്‍ പാടുന്ന ഒരു ഗാനമുണ്ട്. അതിന്റെ പരിഭാഷ  ഏതാണ്ട് ഇതേപ്രകാരമാണ്. " ഹെ കിറുക്കന്മാരെ, നിങ്ങള്‍ ഈ പ്രവര്‍ത്തി ചെയ്യരുത്, രാമന്റെ പേരിനു ദുഷ്‌പേര് വരത്തരുത്."  ആ പടമിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഹിന്ദു മതത്തിലെ ഒരു വിഭാഗം ആളുകള്‍ രാമന്റെ പേരിനു കളങ്കം വരുത്തുകയാണ്. മറ്റ് അവതാരങ്ങളെ അപേക്ഷിച്ച് രാമന്റെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. യുവരാജാവായി അഭിഷേകം നടക്കേണ്ട അവസരത്തില്‍ അത് നഷ്ടപ്പെട്ടു പതിന്നാലു വര്ഷം കാട്ടിലേക്ക് പോകേണ്ടി വന്നു. അവിടെ വച്ച് ഭാര്യയെ ഒരു രാക്ഷസന്‍ കട്ടുകൊണ്ടുപോയി. അവരെ രക്ഷപ്പെടുത്തികൊണ്ടുവരാന്‍ യുദ്ധം ചെയ്യേണ്ടി വന്നു. രാക്ഷസന്‍ കട്ടുകൊണ്ടുപോയ ഭാര്യയെ സ്വീകരിച്ചവന്‍ രാമന്‍ എന്ന ദുഷ്‌പേര് നാട്ടില്‍ പരന്നപ്പോള്‍ അവരെ കാട്ടില്‍    ഉപേക്ഷിച്ചു. പ്രജകള്‍ അതിനോട് പ്രതികൂലമായും അനുകൂലമായും പ്രതികരിച്ചു. ഇപ്പോള്‍ രണ്ട് യുഗങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പേരില്‍ ഹിന്ദുസ്ഥാനില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നു.  ദയനീയമായി നിരപരാധികള്‍ കൊല്ലപ്പെടുന്നു. അധര്‍മം മൂക്കുമ്പോള്‍ ധര്‍മ്മം സ്ഥാപിക്കാന്‍ അവതരിക്കാറുള്ള അവതാരങ്ങളില്‍ ഒന്നായ അവതാരം നിഷ്ക്രിയനായി നില്‍ക്കുന്നു. പക്ഷെ ജനം ആ അവതാരം ദൈവമാണെന്ന് സങ്കല്‍പ്പിച്ച് അക്രമങ്ങള്‍ അഴിച്ചുവിടുന്നു. അതുകൊണ്ട് ജയ് ശ്രീറാം എന്ന സ്തുതി അല്ലെങ്കില്‍ ആ രണ്ട് വാക്ക് ഇന്ന് അപഹാസമാകുകയാണ്.

ഭാരതത്തിലെ ഹിന്ദുക്കള്‍, മിക്കവാറും ഉത്തരേന്ത്യക്കാര്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദനം ചെയ്യാറുള്ള "ജയ് ശ്രീറാം" എന്ന മന്ത്രം അല്ലെങ്കില്‍ സ്തുതി ഇന്ന് ജനമദ്ധ്യത്തില്‍ കോളിളക്കം സൃഷ്ടിക്കുന്നതായി നമ്മള്‍ വാര്‍ത്തകളില്‍ വായിക്കുന്നു. ടാബ്‌റീസ് അന്‍സാരി എന്ന മുസ്ലിം ബാലനെ ഹിന്ദു തീവ്രവാദികള്‍ "ജയ് ശ്രീറാം" എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും അവന്‍ അവരെ അനുസരിക്കുന്നവരെ മര്‍ദിക്കുകയും ചെയ്തു.  വളരെ ലജ്ജാകരം. ഒരു മതത്തിലെ കുറച്ച്‌പേര്‍ ചേര്‍ന്ന് ക്രൂരമായ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ മൊത്തത്തില്‍ ആ മതത്തിനു കളങ്കം ഏല്‍ക്കുന്നു .  ഔരംഗസേബ് സിക്കുകാരോട് കാട്ടിയ ക്രൂരത മുസ്ലിം പൈശാചികതയായും കണക്കാക്കുന്നു. ത്രേതാ യുഗത്തില്‍ ജീവിച്ചിരുന്നവെന്നു വിശ്വസിച്ചുവരുന്ന ഒരു രാജാവിനെ (ഇപ്പോള്‍ ദൈവമായി കരുതപ്പെടുന്ന) വന്ദിക്കാന്‍ ഒരു കൂട്ടം മതമൗലികവാദികള്‍ മതഭേദമെന്യേ മറ്റുള്ളവരെ നിര്‍ബന്ധിക്കുന്ന ദുരവസ്ഥ ഹിന്ദുസ്ഥാന്റെ ശാപമാണ്.

 എല്ലാ മതസ്ഥരും ഒരുമയോടെ കഴിഞ്ഞിരുന്ന ഒരു രാജ്യം പെട്ടെന്ന് മതസ്പര്‍ദ്ധക്ക്  വിധേയമാകുന്നു. ഓരോ വ്യക്തിയും അവന്റെ മതത്തെക്കുറിച്ച് ധരിച്ചുവച്ചിരിക്കുന്ന വിശ്വാസങ്ങള്‍ അവനു തന്നെ ഉപദ്രവമാകുന്നത് ദയനീയമാണ്.  അന്‍സാരി എന്ന മുസ്ലിം ബാലന്‍ ഓത്തുപള്ളിയില്‍ വച്ചോ അല്ലെങ്കില്‍ അവന്‍ തന്നെ ഖുര്‍ആന്‍ വായിച്ചോ മനസ്സിലാക്കിയതിനു വിപരീതമായി ഒന്നും ചെയ്യാന്‍ അവനു കഴിയില്ല. ഖുര്‍ആന്‍ അദ്ധ്യായം ഒന്ന് വാക്യം രണ്ടില്‍ ഇങ്ങനെ പറയുന്നു: "സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു"  .  ഖുറാനില്‍ ദൈവത്തെ റബ്ബ്, അല്ലെങ്കില്‍ റബ്ബി എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. ഈ അറബി വാക്കിനു തുല്യമായ പദങ്ങള്‍ മറ്റു ഭാഷയിലില്ല.  സൃഷ്ടികര്‍ത്താവ്, പരിപാലകന്‍, അധിപന്‍, പരിപോഷകന്‍ അങ്ങനെ ധാരാളം പര്യായപദങ്ങള്‍ ഈ വാക്കിനുണ്ട്.  അങ്ങനെ സര്‍വശക്തനായ ഒരു ചൈത്യന്യത്തെ   വിശ്വസിക്കുന്ന ഒരാള്‍ മറ്റു മതത്തിലെ ഒരു ദൈവത്തിനോട് സ്തുതി പറയുക ചിന്താരഹിതം.

ഒരു കൃസ്തീയ വിശ്വാസിക്കും രാമനെ സ്തുതിക്കുന്ന ഒന്നും പറയാന്‍ കഴിയില്ല. കാരണം പത്തുകല്പനകളില്‍ ഒന്നാമത്തെ കല്‍പ്പന ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു എന്നാണ്. അതുകൊണ്ട് അവര്‍ക്കും വളരെ വിമ്മിഷ്ടമുണ്ടാക്കുന്ന ഒരു  വിഷയമായിരിക്കും ഹിന്ദു സഹോദരന്മാര്‍ ആവശ്യപ്പെടുന്നത്. ഹിന്ദുമതത്തില്‍ ഏക ദൈവത്തെ ബഹുരൂപത്തില്‍  ആരാധിക്കുന്നത്‌കൊണ്ട് ഒരു ഹിന്ദുവിന് അസ്സലാം അലൈക്കും, ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ, സത്യശ്രീയാക്കാല്‍, ജയ് ജിനേന്ദ്ര എന്നൊക്കെ പറയാന്‍ പ്രയാസമില്ല. ഹിന്ദുമതം (അങ്ങനെ മതമൊന്നുമില്ലെങ്കിലും) "നീ പാപിയാകുന്നുവെന്നു" പറയുന്നില്ല.  മറിച്ച് "അഹം ബ്രഹ്മാസ്മി" ഞാന്‍ ബ്രഹ്മമാകുന്നുവെന്നാണ്. അതുകൊണ്ട് അത് ധാരാളം സ്വാതന്ത്ര്യം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ വളരെ നിരാശാജനകമാകുന്നു. മതത്തിന്റെ തത്വസംഹിതകള്‍ മാറ്റിമറിച്ചും, തെറ്റിദ്ധരിച്ചും ഇപ്പോള്‍ തെരുവ് ഗുണ്ടായിസത്തിലേക്ക് അതിനെ വലിച്ചിഴക്കുമ്പോള്‍ എല്ലാ മതങ്ങളും ഉപേക്ഷിച്ച് മനുഷ്യന്‍ പരസ്പരം സ്‌നേഹിക്കയാണ് വേണ്ടത്. മഹാകവി ഉള്ളൂര്‍ എഴുതിയപോലെ "ഒരൊറ്റമതമുണ്ടുലകിന്നുയരാന്‍ പ്രേമമതൊന്നല്ലോ".

ബൈബിളില്‍ (ലൂക്കോസ് 17:2021) ഇങ്ങനെ എഴുതുന്നു.ദൈവരാജ്യം എപ്പോള്‍ വരുന്നു എന്നു പരീശന്മാര്‍ ചോദിച്ചതിന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;  ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നേ ഉണ്ടല്ലോ ”എന്നു അവന്‍ ഉത്തരം പറഞ്ഞു. എന്നാല്‍ ദൈവരാജ്യം ഇവിടെത്തന്നെയുള്ളപ്പോള്‍ പലരും മരണശേഷം അത് തേടുന്നതായി നമ്മള്‍ കാണുന്നു. ഇന്ന് ലോകം ആശങ്കയിലും ആശയകുഴപ്പത്തിലുമാണ്. ഏതു ശരി ഏതു തെറ്റ് എന്ന് അറിയാതെ എല്ലാവരും ജിജ്ഞാസയോടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നു. ആള്‍ദൈവങ്ങളും, മതപുരോഹിതന്മാരും അരിക്കാശി നുവേണ്ടി അവരെ ചൂഷണം ചെയ്യുന്നു.
കാട്ടുമൃഗങ്ങള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ഓടി രക്ഷപ്പെടുകയോ, അവരോട് എതിര്‍ത്ത് നില്‍ക്കാന്‍ കഴിയുമെങ്കില്‍ അവരെ വിരട്ടി ഓടിക്കയോ ചെയ്യാം. ഞാനല്ലാതെ മറ്റൊരു ദൈവത്തെ ആരാധിക്കരുതെന്ന് ആജ്ഞാപിക്കുന്ന ദൈവത്തിനു നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹത്തെ വിട്ട് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ മനുഷ്യന്‍ ശീലിച്ചാല്‍ പ്രശ്‌നങ്ങള്‍ കുറയും. ഒരിക്കലും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്ത ഒരു ശക്തിക്കുവേണ്ടി (ശക്തിയുണ്ടോ??) രക്തസാക്ഷിത്വം വരിക്കുന്നത് ബുദ്ധിശൂന്യതയല്ലേ ? മതത്തിനു വേണ്ടി മനുഷ്യന്‍ മരിക്കുകയില്ലെന്നു ഒരു പ്രതിജ്ഞ എല്ലാവരും എടുക്കേണ്ട കാലം അതിക്രമിച്ചു. ആ പ്രതിജ്ഞ പാലിക്കപ്പെടുമ്പോള്‍ മതപരിവര്‍ത്തനം നിന്നുപോകും. കുറെ പാവം മനുഷ്യരുടെ കഞ്ഞികുടി മുട്ടിപോകുന്നത്‌കൊണ്ട് അവര്‍ ഇതിനെ നഖശിഖാന്തം എതിര്‍ക്കും. മരിച്ചശേഷം കിട്ടുന്ന സ്വര്‍ഗത്തില്‍ വ്യാമോഹിച്ച് അഭിരമിക്കുന്ന പാവത്തന്മാര്‍ അവരുടെ കൂടെ കൂടും. ഏതു മതവും സ്വീകരിക്കാനും അതില്‍ വിശ്വസിച്ച് ജീവിക്കാനും മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം ഇപ്പോഴും ഉണ്ടെങ്കിലും അത് തെരുവിലേക്ക് ഇറക്കരുതെന്നുകൂടി ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.

ഭാരതീയരുടെ ആചാരമര്യാദകളില്‍ ഒന്നാണ് പരസ്പരം കണ്ടുമുട്ടുമ്പോള്‍ നമസ്‌തേ പറയുക എന്നത്. കൈപ്പത്തികള്‍ കൂട്ടിപ്പിടിച്ച് പതുക്കെ തലകുനിച്ചാണ് ഈ അഭിവാദനം കൈമാറുന്നത്.  ഇത് ഒരു ഹിന്ദു ആചാരമായി കണക്കാക്കുന്നതും ശരിയല്ല. നമസ്‌തെ എന്ന വാക്കിനു ഞാന്‍ നിന്നെ നമിക്കുന്നു എന്ന് അര്‍ത്ഥം പറയാം. പക്ഷെ ആ ഉപചാരവാക്കിന്റെ അര്‍ഥം ഞാന്‍ നിന്നിലെ പരമാത്മാവിനെ നമിക്കുന്നുവെന്നത്രെ. വിവരമില്ലാത്തവരും അത് മനസ്സിലാക്കാന്‍ വിസമ്മതിക്കുന്നവരും ഇത് അവരുടെ മതപ്രകാരം തെറ്റാണെന്നു പറഞ്ഞാല്‍ അത് ഒരു പ്രശ്‌നമാക്കാതിരിക്കുന്നതാണ് ആര്‍ഷഭാരതത്തിന്റെ സാംസ്കാരിക ഔന്ന്യത്യത്തിനു ഭൂഷണം.

ദൈവത്തെയല്ലാതെ ആരെയും നമിക്കില്ലെന്നു ഒരു മതഭ്രാന്തന്‍ പുലമ്പുകയാണെങ്കില്‍ അവനെ വെറുതെ വിടുക. എന്തിനാണ് അങ്ങനെയുള്ളവര്‍ക്ക് പ്രാധാന്യം നല്‍കിപ്രശ്‌നങ്ങള്‍ പെരുപ്പിക്കുന്നത്.  രാമന്റെ ഭരണകാലം നീതിയും, സുരക്ഷയും സമ്പന്നതയും പ്രധാനം ചെയ്തിരുന്നു അതുകൊണ്ട് രാമരാജ്യം വരേണമേ എന്ന് ആഗ്രഹിക്കുന്ന ഭാരതീയന്‍ ഹിന്ദു രാമനെയല്ല മറിച്ച് അയോധ്യാഭരിച്ചിരുന്ന രാജാവിനെയാണ് ഉദ്ദേശിക്കുന്നെങ്കില്‍  "ജയശ്രീരാം" എന്ന് പറയുന്നതില്‍ മതമില്ലെന്നു മനസ്സിലാക്കാന്‍ മറ്റൊരാള്‍ ശ്രമിക്കാത്തത് മതമെന്ന കറുപ്പടിച്ച് കിറുങ്ങിപ്പോകുന്നത്‌കൊണ്ടാണ്. പല മതക്കാരായ രാഷ്ട്രീയ കക്ഷികള്‍ക്കുവേണ്ടി ജനം മുദ്രാവാക്യം വിളിക്കാറുണ്ടല്ലോ. എന്നാല്‍ ജയ്ശ്രീറാം എന്ന സ്തുതി ഒരു മുദ്രാവാക്യത്തിലേക്ക് അധഃപതിപ്പിക്കാതെ വിശ്വാസികള്‍ അതിന്റെ ഭദ്രത കാത്ത് സൂക്ഷിച്ചാല്‍ എല്ലാവര്ക്കും സമാധാനം. അഭിവാദനങ്ങള്‍ക്ക് മതപരിവേഷം കൊടുക്കാതിരിക്കയാണ് പ്രതിവിധി. സുപ്രഭാതം, ശുഭസായാഹ്നം, ശുഭരാത്രി എന്നൊക്കെ മലയാളത്തിലും ഇതര  ഭാഷകളിലും വാക്കുകള്‍ ഉണ്ടല്ലോ.

ഈ അവസരത്തില്‍ മതോന്മത്തരും സാധാരണ ജനങ്ങളും കൂടി മനുഷ്യന് ഒരു ഗുണവും ചെയ്യാത്ത ദൈവങ്ങള്‍ക്ക് അവുധി കൊടുക്കുക. പിരിച്ച് വിടേണ്ട. അവുധിക്കാലത്തെ അവരുടെ പ്രകടനവും, പ്രവര്‍ത്തിയും തൃപ്തികരമെങ്കില്‍ യഥാസ്ഥാനത്ത് വീണ്ടും നിയോഗിക്കാം. അതേസമയം ഇത്തരം ഉപചാരവാക്കുകള്‍ പറയാന്‍ ആരെയും നിര്‍ബന്ധിക്കരുത്. പ്രത്യേകിച്ച് അത് ഒരു മതത്തിന്റെ കൊടിയടയാളം പേറുന്നെങ്കില്‍.

ഏതോ യുഗത്തില്‍ ജീവിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന ഒരു അവതാരത്തിനുവേണ്ടി  കൊല്ലും കൊലവിളിയും നടത്തി ഭാരതഭൂമിയെ രക്തപങ്കിലമാക്കുന്ന ഭ്രാന്തന്മാര്‍ക്ക് ചങ്ങല പണിയാന്‍ ഭരണാധികാരികള്‍ സമയം വൈകിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

ശുഭം
Join WhatsApp News
Babu Parackel 2019-07-30 23:03:54
ലേഖനം വളരെ നന്നായിരിക്കുന്നു. സുധീർസാറിന് അഭിനന്ദനങ്ങൾ! വിദ്യാഭാസവും വിവരവുമില്ലാത്ത ഉത്തരേന്ത്യൻ യുവാക്കളെ പ്രീതിപ്പെടുത്തി അവരിൽ മതസ്പർദ്ധ വളർത്തി സമൂഹത്തിൽ ഭീതി വളർത്തുന്നത് നേതാക്കന്മാരുടെ മറ്റു പലകാര്യങ്ങളും മറച്ചുപിടിക്കാനാണ്. പക്ഷെ ഇത് ആഫ്രിക്കൻ പായലുപോലെ വളരെവേഗം പടരും. പ്രത്യേകിച്ച് ഇങ്ങനെയുള്ളവർക്കെതിരെ അധികാരികൾ മൗനം അവലംബിക്കുമ്പോൾ. സർക്കാർ ശക്തമായ നടപടി എടുത്താൽ ഇത് മുളയിലേ നുള്ളിക്കളയുവാൻ സാധിക്കും. അതിനു മുതിരാതെ രാമനെയും പശുവിനെയും എല്ലാവരും വണങ്ങണമെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്നും ഒക്കെയുള്ള പ്രകോപനപരമായ പ്രസ്താവനകൾ ഉത്തരവാദപ്പെട്ട നേതാക്കന്മാർ നടത്തുമ്പോൾ ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന പഴഞ്ചൊല്ലാണ്ഓർമ വരുന്നത്. ബൈബിളിൽ ഒരു കാര്യം പറയുന്നത് “ ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല.” (മർക്കോസ് 3 :24 ) നാം ചിന്തിക്കണം.
P R Girish Nair 2019-07-31 07:56:15
വളരെ ഖേദകരമെന്ന് പറയട്ടെ, ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ കൊല വിളിയായി മാറുകയും ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. നിരവധി ആൾക്കൂട്ട ആക്രമണങ്ങളാണ് ഇതിന്റെ പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്നത്. മതത്തിന്റെ പേരിൽ ഇത്രയധികം ആക്രമണങ്ങൾ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് മധ്യകാലഘട്ടമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ശ്രീരാമ നാമം വളരെ പവിത്രമായി കാണുന്നവരാണ്. ഈ രാജ്യത്തെ ഉന്നതരായ ഭരണാധികാരികൾ പോലും ശ്രീരാമ നാമം ഇങ്ങനെ അശുദ്ധമാക്കുന്നത് വളരെ മ്ലേച്ഛകരംമാണ്.  

രാജ്യത്തിനുവേണ്ടത് തോഴിൽ അവസരങ്ങളും, വൈദ്യുതിയും, വികസനവും മറ്റും ആണ്. അല്ലാതെ യുവാക്കളിൽ മതസ്പർദ്ധ വളർത്തി സമൂഹത്തിൽ ഭീതി പരത്തുന്ന അന്തരീഷം ശ്രിഷ്‌ടിക്കുകയല്ല വേണ്ടത്.

ലേഖനം വളരെ നന്നായി. അഭിനന്ദനം....
Easow Mathew 2019-07-31 10:15:19

ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ മറ്റൊരു നല്ല ലേഖനം! യഹോവ, ഈശ്വരന്‍, അള്ളാഹു ഇതെല്ലാം സര്‍വശക്തനായ ഒരേ ദൈവത്തിന്റെ വിവിധ നാമങ്ങളാണെന്ന് മനുഷ്യന്‍ എന്ന് മനസ്സിലാക്കുന്നുവോ അന്ന് മാത്രമേ ഈ ലോകത്തില്‍ സമാധാനം നിലനില്‍ക്കുകയുള്ളൂ! Dr. E.M. Poomottil

Joseph 2019-07-31 11:26:41
ശ്രീ സുധീർ പണിക്കവീട്ടിലിന്റെ കാര്യപ്രസക്തമായ ലേഖനം നന്നായിരിക്കുന്നു; വർത്തമാനകാലത്തിന്റെ പ്രതിച്ഛായയെ ഉണർത്തുന്നു. 

ഇറാനിലും ഇറാക്കിലും സിറിയയിലും മതത്തിന്റെ പേരിൽ ഭീകരവാദികൾ മറ്റു മതസ്ഥരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു. ഇന്ത്യയിലെ കൊലപാതകങ്ങൾ രാമന്റെ പേരിലും പശുവിന്റെ പേരിലും!

സ്വന്തം നാട്ടിൽ നടക്കുന്ന ക്രൂരമായ അതിക്രമങ്ങൾ കാണുമ്പോൾ ലജ്ജിക്കുന്നത് പ്രവാസികളായ ഇന്ത്യക്കാരാണ്. ഓരോ പ്രവാസി ഇന്ത്യക്കാരനും ഇന്ത്യയുടെ അംബാസിഡർമാരെന്നു പ്രധാനമന്ത്രി മോദി അമേരിക്കയിൽ വന്നപ്പോൾ പ്രസംഗിക്കുന്നതു ശ്രദ്ധിച്ചു. സാംസ്‌കാരികമായി അധഃപതിച്ച ഒരു രാജ്യത്തിന്റെ അംബാസഡറാകുന്ന കർത്തവ്യം ഇത്തരം നീചമായ ബാർബേറിയൻ സംസ്ക്കാരത്തിൽ പാഴായിപ്പോവുന്നു. 

വർഗീയത മുറ്റി നിൽക്കുന്ന രാമ-പശു ഭക്തന്മാർ രാജ്യത്തിനുതന്നെ ഭീക്ഷണിയായിരിക്കുകയാണ്. ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും വത്തിക്കാനിലേക്കും പാക്കിസ്ഥാനിലേക്കും അയക്കാനാണ് പശുവെന്ന മൃഗത്തിനൊപ്പം ബുദ്ധി വികസിച്ച ഈ വർഗീയ വാദികൾ ഉരുവിടുന്നത്. വർഗീയത പുലമ്പുന്ന ഹിന്ദു തീവ്രവാദികൾക്ക് പോവാൻ മറ്റൊരു സ്ഥലം ഇല്ലാത്തതുകൊണ്ട് ഇവന്മാരെയെല്ലാം തുറസായ ഒരു ജയിലിലടച്ച് ചങ്ങലക്കിടുകയാണ് വേണ്ടത്. ഇന്ത്യയിൽ വർഗീയത ഇല്ലാതാക്കാനായി  മറ്റു മാർഗങ്ങൾ കാണുന്നില്ല. 

ഒരാളെ അഭിവാദനം ചെയ്യുന്നത് 'അസ്‌ലാം അലൈക്കും, ജയ് റാം' , എന്നതിന് പകരം ഗുഡ് മോർണിംഗ് അല്ലെങ്കിൽ സുപ്രഭാതം എന്നു പറഞ്ഞാൽ പോരെ. ഓരോരുത്തരുടെയും ദൈവത്തെ കൂട്ടിയുള്ള ഇത്തരം ഭ്രാന്തൻ അഭിവാദനങ്ങൾ എന്തിന്?

എല്ലാ മതങ്ങളുടെയും മതപഠനം സ്‌കൂളുകളിൽ നിരോധിക്കേണ്ടതായുണ്ട്. മതപുരോഹിതർ  കുഞ്ഞായിരിക്കുമ്പോഴേ ഒരു കുട്ടിയുടെ മനസ്സിൽ മതഭ്രാന്തു കുത്തിവെച്ചുകൊണ്ടുള്ള മസ്‌തിഷ്‌ക്ക പ്രഷാളനവും ആരംഭിക്കുന്നു. 

മതവുമായി പേക്കൂത്ത് കളിക്കാതെ ഉണരൂ മനുഷ്യരേ! വർഗീയത പുലമ്പുന്ന ഹിന്ദുക്കളെ.!! നിങ്ങൾ ജാതിയ്ക്കും മതത്തിനും അതീതമായി ജീവിക്കുന്ന മലയാളി ഹൈന്ദവ സംസ്ക്കാരത്തെ കണ്ടു പഠിക്കൂ!!! 
ഗോ മൂത്രം തലച്ചോറില്‍ 2019-07-31 13:48:31

There is an old saying, when the first idiot met the first cunning man- religion was born. It is a common mistake to think that religion is a product of some pious men. In fact, religion was formed by cunning, selfish, egocentric barbaric men to control the rest of humans. They cunningly attached god to their religion & whatever they wanted others to do; they said god said so. This trickery is going on at least 5 thousand years ever since the origin of organized religion. Religion was formed by evil men with evil intentions and so it will always produce evil.

 India is the leading exporter of Cow meat & leather. The slaughterhouses & Export business is owned by ‘Hindu men’. They want to get their raw material cheap so they are the people promoting the ban on cow slaughter. GOP wants to control India forever so they want to convert India to a Hindu country. They will be very successful in the Northern parts of India as the majority of the people are undereducated & ignorant. These cows- loving religious fanatic must be put in jail for the rest of their life.

Millions in India are starving for a single meal, they have no homes and money for medicine. Instead of helping them with food, houses & healthcare religious people are trying to feed stone & metal statues- their god. Milk & Ghee is poured on them and the same people drink the holy cow’s Urine. Will this country ever progress?

Give that milk & ghee to the starving. Cow meat being red meat is not healthy food. But for the starving poor, it is a rich source of nutrition. But the poor are ignored & fooled by the religious fanatic politicians.

പാലും നെയ്യും കല്ലില്‍ ഒഴിച്ചു കളയുന്നു, പശുവിന്‍റെ പുറകെ മൂത്രം കുടിക്കാന്‍ കൂപ്പു കൈകളുമായി നടക്കുന്ന വിഡ്ഢികളുടെ രാജ്യം എങ്ങനെ പുരോഗമിക്കും?- andrew

വിദ്യാധരൻ 2019-07-31 13:09:57
"ഏതോ യുഗത്തില്‍ ജീവിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന ഒരു അവതാരത്തിനുവേണ്ടി  കൊല്ലും കൊലവിളിയും നടത്തി ഭാരതഭൂമിയെ രക്തപങ്കിലമാക്കുന്ന ഭ്രാന്തന്മാര്‍ക്ക് ചങ്ങല പണിയാന്‍ ഭരണാധികാരികള്‍ സമയം വൈകിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം."

നാട്ടുകാർക്കു മുഴുവൻ ഭ്രാന്തുപിടിച്ചാലല്ലേ   
രാഷ്ട്രീയക്കാർക്കും മതത്തിനും രക്ഷയുളളൂ ?
ഭ്രാന്തു പിടിച്ചവർ മുഴുഭ്രാന്തരായി അന്യോന്യം 
മാന്തി കീറി രക്തപ്പുഴ നാട്ടിൽ ഒഴുകിടുമ്പോൾ 
ആ രക്തത്തിൽ കൈ മുക്കി ഉയർത്തി പറയും 
'രാഷ്ട്രീയ കീടങ്ങൾ 'പകരം ഞങ്ങൾ ചോദിക്കും.
എന്നും വേണം അവർക്കൊരവതാരം 
ഇന്നതാണെന്ന് നിർബന്ധമില്ല 
ആനയോ പശുവോ മൂഷികനോ 
ആരായാലും വേണ്ടില്ല എന്നാൽ 
ബോധമുള്ള മാനുഷർ പാടില്ലൊന്നുപോലും
രക്തം കുടിച്ചു ചീർക്കുമീ വർഗ്ഗത്തെ 
പൊക്കി നടക്കും മുഴുഭ്രാന്തന്മാരെ 
എന്ത് പറയേണ്ടു നിങ്ങളെയെങ്ങാനും  
ചങ്ങലക്കിട്ടാൽ പിന്നെ 
ചങ്ങലക്കും മുഴുഭ്രാന്തായി മാറും 
ഇപ്പോളുള്ളാ ചങ്ങല കിലുക്കത്തിനു-
ണ്ടു നല്ലൊരു ശ്രുതി താളമൊക്കെ
ആ ശ്രുതി താളമേളത്തിൽ 
ഞങ്ങൾ സുഖമായൊന്നുറങ്ങിടട്ടെ .

Anthappan 2019-07-31 14:41:50
Religions thrive on fake stories and superstitions 
13 Superstitions  Indians Follow Blindly
  
In  a country where more than half the population literally thrives on baseless superstition. All of us have also been brought up with a set of weird superstitions and most of them simply defy logic. Yet, there are many who refuse to question their rationality and continue to live in blind faith. 

Only Indian superstitions will tell you that crow shit is actually good for you. And it gets weirder than this! Here are some superstitions which don't make sense, but   Indians blindly follow.  

1. Hindus believe that cutting nails and hair on Saturdays brings bad luck.
 
Hindus believe that it's inauspicious to cut hair and nails on Saturday because it angers planet Saturn (shani), which then brings bad luck. However, ask people who cut their hair and nails on Saturdays, and we bet they'll tell you their hair looked better and their nails neater, and no planet hovered above them with bad luck.

2. If a black cat crosses your path, then your tasks get delayed or postponed.

Poor black cats. They are blamed just for being black (no racist joke here). It's a popular belief in the west too that, if a black cat crosses your path, it’s a bad omen. For the west, the origin of this superstition came from Egypt. Egyptian culture believed that black cats were evil creatures, whereas the Indian explanation is that black represents Shani and therefore brings bad luck. It is said that if a black cat crosses your path, then your day’s tasks get delayed or postponed. Which reminds me, when we were kids and went for our exams, and if a black cat crossed, never once was the exam delayed or postponed. Now say?

3. Omitting the 13th floor from the building.

No explanation for this one, because number 13 is just considered unlucky. Ancient Christianity declared the number thirteen unlucky and therefore till date apartments and hotels skip the thirteenth floor. 
According to numerology, the number eight is ruled by the planet Shani (again Shani!) and therefore if you’re ruled by the number eight then there shall be lots of obstructions, limitations and frustrations in your way. 

5. Keeping onions and knives under your bed will drive away bad dreams.

An onion and a knife is kept under a newborn child's bed to drive away bad dreams. It is also believed that placing an onion under your pillow while you sleep will bring you great insight when dreaming about who your future partner in life will be. We suggest all single people try doing this to prove how wrong this belief is!

6. You lose your wealth, if you shake your legs.

Shaking legs is not just a sign of nervousness. It also drives away your wealth. It is believed that if you shake your legs, prosperity will flow away from you. That explains, why we are so broke at the end of the month right!

7. Sweeping floors in the evening drives away Laxmi from the home.

Even if your room is filthy, your mom will not let you sweep the floor in the evening. That's because Hindus believe that Goddess Laxmi generally visits homes during the evenings (specifically around 6-7 pm), and therefore sweeping will drive her away. This is, of course, assuming that Goddess Laxmi has a problem with basic hygiene.  

8. Teen tigada, kaam bigada.

According to the phrase, ‘teen tighada kaam bighada’, anything above two gets difficult to handle. And that a discussion is always better between two people rather than three. However, this was misinterpreted as 3 being unlucky.

9. Eye twitching.

It is considered that the right eye twitching is good for men, and the left one brings good news for women. 

10. Crow shit brings luck.

We're not making up shit if we tell you that crow shit is considered lucky. Hindus believe that crow shit brings 'laabh' and that money is on the way. If that was the case, then crows would've been the best pets no?

11. Adding one rupee to a gift sum is auspicious.

Because one is a lucky number. The shagun must hold an amount which ends with one. It should be gyraah rupaye ka prasad or ek sau ek ka present at Indian weddings and pujas. 

12. People with flat feet bring bad luck.

Many consider that flat feet indicate widowhood. And, therefore in ancient India, during match-making, the mother of the groom checked the feet of the bride. 

13. Putting a small spot of kajal on a baby's forehead took care of 'buri nazar'.

To drive away buri nazar, babies are smeared with black kohl. A tikka on the forehead and cheek is believed to ward off the evil eye. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക