Image

ഗൂഗിളിനെതിരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തുല്‍സി ഗബാര്‍ഡ് 50 മില്യണ്‍ ലൊസ്യൂട്ട് ഫയല്‍ ചെയ്തു

പി പി ചെറിയാന്‍ Published on 31 July, 2019
ഗൂഗിളിനെതിരെ പ്രസിഡന്റ്  സ്ഥാനാര്‍ത്ഥി തുല്‍സി ഗബാര്‍ഡ് 50 മില്യണ്‍ ലൊസ്യൂട്ട് ഫയല്‍ ചെയ്തു
ലോസ് ആഞ്ചലസ്: ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തുല്‍സി ഗബാര്‍ഡ് ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിനെതിരെ ഫ്രീഡം ഓഫ് സ്പീച്ച് വയലേറ്റ് ചെയ്തു എന്ന് ചൂണ്ടിക്കാട്ടി 50 മില്യണ്‍ നഷ്ടപരിഹാരത്തിന് ലൊ സ്യൂട്ട് ഫയല്‍ ചെയ്തു.

ജൂലായ് 25നാണ് കാലിഫോര്‍ണിയായില്‍ ഹവായ് കോണ്‍ഗ്രസ് ഹുമണ്‍ ക്യാമപയ്ന്‍ കമ്മിറ്റി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞമാസം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റിന് ശേഷം തുല്‍സിയുടെ അഡ്വര്‍ടൈസ്‌മെന്റ് അകൗണ്ട് ഗൂഗിള്‍ സസ്‌പെണ്ട് ചെയ്യുകയായിരുന്നു.

അകൗണ്ട് സസ്‌പെന്റ് ചെയ്തതിന് ഗൂഗിള്‍ കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

ലൊ സ്യൂട്ടിനെ കുറിച്ച് അഭിപ്രായം പറയാന്‍ ഗൂഗിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

തുല്‍സിയുടെ അക്കൗണ്ടിലുണ്ടായ അപ്രതീക്ഷിത നീക്കങ്ങളായിരിക്കാം ഓട്ടോമാറ്റിക്കായി അക്കൗണ്ട് സസ്‌പെന്റ് ചെയ്യുന്നതിന് കാരണമായിരിക്കാമെന്നാണ് ഗൂഗിള്‍ വക്താവ് റിവാ സീട്ടൊ അഭിപ്രായപ്പെട്ടത്.

ഗൂഗിളിന്റെ നടപടി തനിക്ക് മാത്രമല്ല മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കുകൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും തുല്‍സി  പറഞ്ഞു.
ഗൂഗിളിനെതിരെ പ്രസിഡന്റ്  സ്ഥാനാര്‍ത്ഥി തുല്‍സി ഗബാര്‍ഡ് 50 മില്യണ്‍ ലൊസ്യൂട്ട് ഫയല്‍ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക