Image

സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്

Published on 31 July, 2019
സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്


പൃഥ്വിരാജും ഭാര്യ സുപ്രിയയും പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ആക്ടീവാണ്. ഭാര്യ സുപ്രിയയും മകള്‍ ആലംകൃതയുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇന്ന് സുപ്രിയയുടെ ജന്മദിനമാണ്. പൃഥ്വിരാജ് സുപ്രിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

ന്‌റെ നല്ലപാതിക്ക് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 'എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്, ഭാര്യയ്ക്ക്, മകളുടെ അമ്മയ്ക്ക് പിറന്നാശംസകളെന്ന്' താരം ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബ വിശേഷങ്ങളും മറ്റും സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. താരപത്‌നിക്കും ധാരാളം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലുണ്ട്. 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജ് മാദ്ധ്യമപ്രവര്‍ത്തകയായ സുപ്രിയയെ ജീവിതസഖിയാക്കുന്നത്. 2014ലാണ് ദമ്പതികള്‍ക്ക് അലംകൃത ജനിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക