Image

വാവ് (കവിത: ശ്രീലക്ഷ്മി)

Published on 31 July, 2019
വാവ് (കവിത: ശ്രീലക്ഷ്മി)
അലഞ്ഞ് നടന്ന ആത്മാക്കള്‍
മുങ്ങി നിവര്‍ന്ന്
നാക്കിലയില്‍
എള്ളിട്ട ഉരുളയില്‍
നൂണുകയറി
എത്ര നാളായി
ഇരിക്കാന്‍ കൊതിയ്ക്കുന്നു
കൊതി തീരുംമുമ്പ്
കൈകൊട്ടി കാക്കയെ
വിളിച്ച് കൊത്തിക്കിളച്ചു
ആത്മാവിനെപ്പോലും
വെറുതെ വിടാത്തൊരാചാരങ്ങള്‍...
കര്‍ക്കടകത്തിലെ കറുത്തവാവിനായ്
പറന്നകന്നു...
പിണ്ഡച്ചോര്‍തിന്ന്
മത്ത്പിടിച്ച് ചേക്കേറിയ
കറുപ്പിന്റെ സൗന്ദര്യം
നാളെ ഏറുകൊള്ളാന്‍
മുറ്റത്തേയ്ക്ക്
പറന്നിറങ്ങും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക