Image

പത്ത് കോടിയുടെ പരസ്യചിത്രം വേണ്ടെന്ന് വെച്ച് നയൻതാര

കല Published on 01 August, 2019
പത്ത് കോടിയുടെ പരസ്യചിത്രം വേണ്ടെന്ന് വെച്ച് നയൻതാര

സിനിമയിൽ അഭിനയിക്കുന്നതിന് കോടികൾ പ്രതിഫലം വാങ്ങുന്ന താരമാണ് നയൻതാര. മലയാളത്തിൽ രണ്ട് കോടിയും തമിഴിൽ നാല് കോടിയും തെലുങ്കിൽ അഞ്ച് കോടിയുമാണ് ഒരു സിനിമയ്ക്ക് നയൻസിന്റെ പ്രതിഫലം. ഇടയ്ക്ക് പരസ്യചിത്രങ്ങളിലും നയൻസ് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ തന്നെ തേടിയെത്തിയ പുതിയ പരസ്യ ചിത്രത്തിന് നോ പറഞ്ഞിരിക്കുകയാണ് നയൻസ. ചെന്നൈയിലെ പ്രമുഖ വസ്ത്രശാലയുടെ പരസ്യത്തിനാണ് നയൻസിന്റെ നോ ലഭിച്ചത്. നയൻസിനെ ബ്രാൻഡ് അംബാസിഡറാക്കി പരസ്യമൊരുക്കാനായിരുന്നു വസ്ത്രവ്യാപര സ്ഥാപന ഉടമയുടെ ആഗ്രഹം. ഇതിനു മുമ്പും തമിഴകത്തെ മുൻനിര നായികമാരെ അണിനിരത്തി പരസ്യം ഒരുക്കിയിട്ടുണ്ട് സ്ഥാപന ഉടമ. അപ്പോഴൊക്കെ ഉടമയും പരസ്യത്തിൽ അഭിനയിക്കുക എന്ന രീതി കൂടി പരീക്ഷിക്കുമായിരുന്നു. ഇത്തവണ നയൻസിനൊപ്പം അഭിനയിക്കുക എന്ന താത്പര്യമാണ് ഉടമ അറിയിച്ചത്. എന്നാൽ സ്ഥാപന ഉടമയ്‌ക്കൊപ്പം പരസ്യത്തിൽ അഭിനയിക്കാൻ താത്പര്യമില്ലാത്തത്‌കൊണ്ടാണ് ഈ ഓഫർ നയൻസ് നിരസിച്ചത്. തനിക്കൊപ്പം അഭിനയിക്കുന്നതിന് പത്ത് കോടിയാണ് ഉടമ വാഗ്ദാനം ചെയ്തത്. എന്നാൽ അതിന് നയൻസ് തയാറല്ലായിരുന്നു എന്നാണ് അറിയുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക