Image

സീറോ മലബാര്‍ കണ്‍ വന്‍ഷനു ഭക്തിസാന്ദ്രമായ തുടക്കം

Published on 01 August, 2019
സീറോ മലബാര്‍ കണ്‍ വന്‍ഷനു ഭക്തിസാന്ദ്രമായ തുടക്കം
ഹൂസ്റ്റണ്‍: മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 70-ല്‍ പരം വൈദികരും ബിഷപ്പുമാരും ചേര്‍ന്ന് വി. കുര്‍ബാന്‍ അര്‍പ്പിച്ചതോടേ സീറോ മലബാര്‍ കണ്‍ വന്‍ഷനു ഭക്തിനിര്‍ഭരമായ തുടക്കം കുറിച്ചു.

ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കസ്ഹോട്ടല്‍ സമുച്ചയമാണ്സെന്റ് ജോസഫ് നഗര്‍ എന്ന പേരില്‍ നാല് ദിവസത്തെവേദിയാകുക.

വൈകിട്ടു പൊതു സമ്മേളനത്തില്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരി കൊളുത്തികണ്‍വന്‍ഷന്‍ ഔദ്യോദികമായി ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത് പൊതു സമ്മേളനത്തിനുഅദ്ധ്യക്ഷത വഹിച്ചു. രൂപതാ സഹായ മെത്രാന്‍മാര്‍ ജോയ് ആലപ്പാട്ട്,മയാമി പെന്‍സകോല രൂപതാ ബിഷപ്പ് വില്യം വോക്ക്, മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാമ്പ്ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍,സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു

ഉദ്ഘാടനത്തോടെ തുടര്‍ന്ന് എട്ടുമണിയോടെ ഫാ. ഷാജി തുമ്പേച്ചിറയില്‍ സംവിധാനത്തില്‍ പ്രത്യേകംതയ്യാറാക്കി അരങ്ങേറുന്നസ്റ്റേജ് ഓപ്പണിംഗ് പ്രോഗ്രാം'എറൈസ് ഹൂസ്റ്റണ്‍' എന്ന ലൈറ്റ്ആന്റ് സൗണ്ട് മ്യൂസിക്കല്‍ ഡ്രാമ

ഓഗസ്റ്റ് രണ്ടു വെള്ളിയാഴ്ച രാവിലെ 7 :15 നുസെന്റ് ജോസഫ് നഗര്‍ ചുറ്റിയുള്ള ആഘോഷമായസാംസ്‌കാരിക ഘോഷയാത്ര. ഫ്ളോട്ടുകളും അലങ്കാരങ്ങളും ചെണ്ടവാദ്യമേളങ്ങളും പരമ്പരാഗത വേഷവിധാനങ്ങളുമായി മിഷനുകളും ഇടവകകളും അതത് ബാനറുകളുടെ പിന്നിലായി അണി നിരക്കും.സഭാപിതാക്കന്മാരും വൈദികരും വിശിഷ്ടാതിഥികളും ഉള്‍പ്പെടെ നാലിയിരത്തില്‍പ്പരം പേര്‍ ഘോഷയാത്രയില്‍അണിനിരക്കും.

ഏഴു വര്‍ഷത്തിനു ശേഷം നടക്കുന്ന ഈ ദേശീയസംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് ഹൂസ്റ്റണിലെ സെന്റ് ജോസഫ് ഫൊറോനാ ഇടവകയാണ്.

(ഫോട്ടോ: ജോബ് നെറ്റിക്കാട്ടേല്‍) 
see live
സീറോ മലബാര്‍ കണ്‍ വന്‍ഷനു ഭക്തിസാന്ദ്രമായ തുടക്കംസീറോ മലബാര്‍ കണ്‍ വന്‍ഷനു ഭക്തിസാന്ദ്രമായ തുടക്കംസീറോ മലബാര്‍ കണ്‍ വന്‍ഷനു ഭക്തിസാന്ദ്രമായ തുടക്കംസീറോ മലബാര്‍ കണ്‍ വന്‍ഷനു ഭക്തിസാന്ദ്രമായ തുടക്കംസീറോ മലബാര്‍ കണ്‍ വന്‍ഷനു ഭക്തിസാന്ദ്രമായ തുടക്കംസീറോ മലബാര്‍ കണ്‍ വന്‍ഷനു ഭക്തിസാന്ദ്രമായ തുടക്കംസീറോ മലബാര്‍ കണ്‍ വന്‍ഷനു ഭക്തിസാന്ദ്രമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക