Image

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിലഹോമം ആഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച

ശങ്കരന്‍കുട്ടി Published on 02 August, 2019
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിലഹോമം ആഗസ്റ്റ്  മൂന്നാം തീയതി ശനിയാഴ്ച
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലി കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതല്‍ ഭക്തജനങ്ങളുടെ സജീവ സാന്നിദ്ധം കൊണ്ട് സമ്പന്നമായി.  

എഴുതലമുറകള്‍ക്കു് വേണ്ടിയുള്ള ഈ സ്രാദ്ധം സമ്പത്തും സന്താനവും മാത്രമല്ല ശ്രദ്ധയോടു കൂടി ചെയ്യുന്ന ഈ ശ്രാദ്ധമാണ് യഥാര്‍ദ്ധ ബലി. 'പിതൃപിതാമഹ പ്രപിതാമഹ' എന്ന പ്രാര്‍ഥന പരേതാത്മക്കള്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും വരും തലമുറക്കും മംഗളം ഭവിക്കട്ടെ എന്നാകുന്നു. അറിവ് അനുഭവമാകുമ്പോള്‍ അതു് ജ്ഞാനമാകുന്നു, ആജ്ഞാനമാണ് ഈ ബലിതര്‍പ്പണം കഴിയുമ്പോള്‍ നമുക്കു് കിട്ടുന്നത് അത് നമ്മുടെ മനസ്സിന് ശാന്തിയും സമാധാനവും ഐശ്വര്യവും നല്‍കുന്നു അത് സ്വായത്തമാക്കുവാന്‍ നിരവധി ഭക്തജനങ്ങളാണ് ശ്രീ ഗുരുവായൂപ്പന്‍ സന്നിധിയില്‍ എത്തിചേര്‍ന്നത്. 

കക്കാട് മന ശ്രീ ശശിധരന്‍ നമ്പൂതിരിയുടെയും മുരളീ നമ്പൂതിരിയുടെയും  നേതൃത്വത്തില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തി സായൂജ്യമടഞ്ഞു 2019 ആഗസ്റ്റ് മാസം മൂന്നാം തീയതി ശനിയാഴ്ച നടക്കുന്ന തിലഹോമം എന്തുകൊണ്ടും വളരെ പ്രധാന്യമര്‍ഹിക്കുന്നതാണ്. എള്ളും തേനും പ്രധാനമായി ഉപയോഗിച്ചുചെയ്യുന്ന ഈ ഹോമം മഹാവിഷ്ണുവിന് ഏറ്റവും പ്രിയമേറിയതും കൂടാതെ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കും സന്തോഷത്തിനും വളരെ പ്രധാനമാണ്. 

ഈ തിലഹോമത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ എത്രയും വേഗം ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടുക. വളരെ ശക്തിയും അനുഗ്രഹവും ഉളവാക്കുന്ന ഈ തിലഹോമത്തില്‍ പങ്കുചേരുവാനും ഇത് ഒരു വന്‍ വിജയമാക്കുവാനും എല്ലാ ഹൂസ്റ്റണ്‍ നിവാസികളുടേയും നിസ്സീമമായ സഹായ സഹകരണങ്ങള്‍ സവിനയം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ശശിധരന്‍ നായര്‍ 281313 1145,  അജിത് നായര്‍ 832 731 1710, സുരേഷ് പിള്ള 7135697920 രാമ ശങ്കര്‍ 4046809787,  മുരളീധരന്‍ പള്ളിക്കര വീട്ടില്‍ 7134174192.

വാര്‍ത്ത അയച്ചത് :ശങ്കരന്‍കുട്ടി

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിലഹോമം ആഗസ്റ്റ്  മൂന്നാം തീയതി ശനിയാഴ്ചഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിലഹോമം ആഗസ്റ്റ്  മൂന്നാം തീയതി ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക