Image

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്; പുതിയ ബ്രാന്‍ഡ് അംബാസഡറായി അനില്‍ കപൂറും

Published on 02 August, 2019
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്; പുതിയ ബ്രാന്‍ഡ് അംബാസഡറായി അനില്‍ കപൂറും

കോഴിക്കോട്: പ്രമുഖ ജ്വല്ലറി ഷോറൂമായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം അനില്‍ കപൂറിനെ തിരഞ്ഞെടുത്തു . സ്ഥാപനത്തിന്റെ പുതിയ പരസ്യങ്ങളില്‍ ഇനിമുതല്‍ അനില്‍ കപൂറുമുണ്ടാകും . നിലവില്‍ കരീന കപൂര്‍, തമന്ന ഭാട്ടിയ, മിസ് വേള്‍ഡ് മാനുഷി ഛില്ലര്‍ തുടങ്ങിയവരാണ് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ .


ഇന്ത്യയിലും വിദേശങ്ങളിലും ഉള്‍പ്പടെ അനില്‍ കപൂറിനുള്ള സ്വീകാര്യത തങ്ങളുടെ ബ്രാന്‍ഡിന് മുതല്‍ക്കൂട്ടാകുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക