Image

ഒറ്റ സിനിമയില്‍ 25 ഗെറ്റപ്പുകള്‍, ഞെട്ടിക്കാന്‍ ഒരുങ്ങി വിക്രം

Published on 02 August, 2019
ഒറ്റ സിനിമയില്‍ 25 ഗെറ്റപ്പുകള്‍, ഞെട്ടിക്കാന്‍ ഒരുങ്ങി വിക്രം

സിനിമയില്‍ തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതക്കായി ഏത് കഠിനമായ കാര്യവും ചെയ്യാന്‍ മടിയില്ലാത്ത താരമാണ് ചിയാന്‍ വിക്രം. ചിത്രങ്ങള്‍ക്കായി അതിവേഗത്തില്‍ വിക്രം തന്റെ രൂപത്തില്‍ മാറ്റം വരുത്തുന്നത് അത്ഭുതത്തോടെയാണ് സിനിമാലോകം നോക്കി കാണാറുള്ളത്. ഇപ്പോഴിത ഒറ്റ സിനിമയില്‍ 25 ഗെറ്റപ്പുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ് വിക്രം.


സിനമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പല ഗെറ്റപ്പുകളുടെ സൂചന നല്‍കുന്നതാണ്. ഇമൈക്ക ഞൊടികള്‍ ഒരുക്കിയ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിക്രം 25 ഗെറ്റപ്പുകളില്‍ എത്തുന്നത്. സിനിമയുടെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വിക്രമിന്റെ 58ആമത് സിനിമയാണ് ഇത്.


എ ആര്‍ റ‌ഹ്‌മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സെവന്‍ സ്കീന്‍ സ്റ്റുഡിയോസും വയകോം 18നും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. അടുത്ത വര്‍ഷം ഏപ്രിലിലാകും സിനിമ തീയറ്ററുകളില്‍ എത്തുക. മണീരത്നം വിക്രമിനെ നായകനാക്കി ഒരുക്കുന്ന പൊന്നിയില്‍ സെല്‍വം എന്ന സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് തന്നെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക