Image

അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈ: പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 02 August, 2019
അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈ: പുതിയ സ്റ്റില്‍ പുറത്തിറങ്ങി

അജിത്തിനെ നായകനാക്കി എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നേര്‍കൊണ്ട പാര്‍വൈ'. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് എട്ടിന് പ്രദര്‍ശനത്തിന് എത്തും. ചിത്രം നിര്‍മിക്കുന്നത് ബോണി കപൂര്‍ ആണ്. അജിത് ചിത്രത്തില്‍ വക്കീല്‍ ആയിട്ടാണ് എത്തുന്നത്.


ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രം പിങ്കിന്റെ റീമേക് ആണിത് . അമിതാബ് ബച്ചന്‍ ചെയ്ത കഥാപാത്രത്തെയാണ് അജിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിശ്വാസം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അജിത് നായകനായി എത്തുന്ന ചിത്രമാണിത്. വിദ്യാ ബാലന്‍ ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നു . ഇവര്‍ക്കൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ധീരന്‍ അധികാരം ഒണ്‍ട്രു എന്ന ചിത്രത്തിന് ശേഷം വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക