Image

ക്രൈസ്തവ മാമാങ്കത്തിന് കൊടിയേറി, യുവജനപങ്കാളിത്തം ശ്രദ്ധേയമായി (ഡോ. ജോര്‍ജ് കാക്കനാട്ട്)

Published on 02 August, 2019
ക്രൈസ്തവ മാമാങ്കത്തിന് കൊടിയേറി, യുവജനപങ്കാളിത്തം ശ്രദ്ധേയമായി (ഡോ. ജോര്‍ജ് കാക്കനാട്ട്)
ഹൂസ്റ്റണ്‍: തലമുറകളിലൂടെ കൈമാറി വന്ന സത്യവിശ്വാസം പ്രവാസ മണ്ണിലും കെടാതെ സൂക്ഷിക്കുമെന്ന് പുതുതലമുറയിലൂടെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സഭാ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷന് ഹൂസ്റ്റണില്‍ തുടക്കം കുറിച്ചു. ദേശ ഭാഷകള്‍ക്കതീതമായി സഭയുടെ വിശ്വാസവും പ്രബോധനങ്ങളും വരും തലമുറയിലൂടെ കാത്തു സൂക്ഷിക്കുമെന്നതിന്റെ ഉത്തമ സാക്ഷ്യമായിരുന്നു ഇതു വരെ നടന്ന കണ്‍വന്‍ഷനുകളിലും മികച്ചതായി ഇതിനെ മാറ്റിയത്.

തോമാശ്ലീഹയിലൂടെ ലഭിച്ച വിശ്വാസത്തെ തലമുറകളിലൂടെ കൈമാറി ലോകത്തിന്റെ സാക്ഷികളാകുവാന്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എന്റെ കര്‍ത്താവും എന്റെ ദൈവമേ എന്ന് ഉറക്കെ പ്രഖ്യാപിച്ച വി. തോമാശ്ലീഹായുടെ വിശ്വാസത്തെ തൊട്ടറിയാന്‍ അത് അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. ഇത് സഭയുടെ മുഴുവന്‍ ഉത്തരവാദിത്വമാണ്. അതു വിശ്വസ്തതയോടു കൂടി ചെയ്യുവാന്‍ കര്‍ദ്ദിനാള്‍ ഉത്‌ബോധിപ്പിച്ചു.

പരസ്പരം അറിയുന്നതിനും വിശ്വാസവും കൂട്ടായ്മയും പങ്കുവെക്കുവാനും ഈ കണ്‍വന്‍ഷന്‍ ഉപകരിക്കട്ടെ എന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ അങ്ങാടിയത്ത് അധ്യക്ഷ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. മാര്‍ത്തോമയുടെ മാര്‍ഗ്ഗം വിശുദ്ധിയിലേക്കു മാത്രമാണ് എന്ന് ജീവിതം വഴി കാണിച്ചു കൊടുക്കാന്‍ എല്ലാവരും തയ്യാറാവണമെന്നു ബിഷപ്പ് പറഞ്ഞു. 

മുഖ്യാതിഥിയായി പങ്കെടുത്ത ഹൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടിര്‍ണര്‍ കണ്‍വന്‍ഷന് ആശംസകള്‍ നേര്‍ന്നു. അമേരിക്കയുടെ അഭിമാന നഗരത്തിലേക്ക് അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു.

ഭക്തിയും വിശുദ്ധിയും സ്വാഭാവശുദ്ധിയുമുള്ള ജീവിതംവഴി വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട നാം ലോകത്തില്‍ എവിടെയിരുന്നാലും അതിനു സാക്ഷികളാകാന്‍ സാധിക്കുമെന്നും സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. തലമുറകളായി കിട്ടിയ പൈതൃകം സഭയോടും സഭാ നേതൃത്വത്തോടും ചേര്‍ന്നു പ്രവര്‍ത്തിക്കണം. അതാണ് നമ്മുടെ വിളി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ജോര്‍ജ് കെ പി, കാത്തലിക് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ക്രൈസ്തവ മാമാങ്കത്തിന് കൊടിയേറി, യുവജനപങ്കാളിത്തം ശ്രദ്ധേയമായി (ഡോ. ജോര്‍ജ് കാക്കനാട്ട്)ക്രൈസ്തവ മാമാങ്കത്തിന് കൊടിയേറി, യുവജനപങ്കാളിത്തം ശ്രദ്ധേയമായി (ഡോ. ജോര്‍ജ് കാക്കനാട്ട്)
Join WhatsApp News
വായനക്കാരൻ 2019-08-02 16:43:55
ചാവേറുകളുടെ സംഗമവേദി ആണോ ഈ  കൺവെൻഷൻ ? മാമാങ്കം എന്തായിരുന്നു എന്നറിയാതെ ഇങ്ങിനെ പേരിടുന്നത് ശരിയോ?

"മാമാങ്കത്തിന്റെ അധീശത്വം അന്നത്തെ നിലയിൽ രാഷ്ട്രതന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. തന്റെ കയ്യിൽനിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാൻ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാൽ നേർക്കുനേർ യുദ്ധം അസാദ്ധ്യമായിരുന്നു. കിഴക്കൻ പ്രദേശത്തിന്റെ അധിപനായിരുന്ന വെള്ളാട്ടിരിക്ക് പൊന്നാനി ഭാഗത്ത് സ്വാധീനം നിലനിർത്തേണ്ടത് ആവശ്യമായിരുന്നു. ഇതിനായി തിരുമാന്ധാംകുന്ന് ദേവിയെ പ്രാർത്ഥിച്ചപ്പോൾ ചാവേറുകളായി പൊന്നാനിവായ്ക്കൽ മാമങ്കത്തിന് പോയി വെട്ടി മരിക്കാനായിരുന്നു ലഭിച്ച അരുളപ്പാട്. അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാൻ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരെ ചാവേറുകൾ എന്ന് പറഞ്ഞുവന്നു. മാമങ്കത്തിലാണ് കേരളചരിത്രത്തിൽ ആദ്യമായി ചാവേറുകൾ പ്രത്യക്ഷപ്പെടുന്നത്.

മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു (വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം)
josecheripuram 2019-08-02 22:02:37
The tongues they speaks is I have heard,I do not want to hear,Please Jesus Make me deft.
josecheripuram 2019-08-02 22:06:42
Did you see JESUS any were?
Jesus 2019-08-02 22:53:59
I posted my comment here many times   but the editor doesn't want to post it . Most of the time I spend my time with 'Christian Brothers' . I like to interact with them. Even I get spiritually uplifted.  leave Jack Daniel and join the Christian Brothers prayer group. You will be a changed man.  
josecheripuram 2019-08-02 19:44:21
The name is apt what they do is fight/There are about three thousand even more christian denominations in the world ?If Christ's teachings they follow(love one another)There won't be any problem in this world.
Jack Daniel 2019-08-02 20:55:51
You are very close bro. But it is not 'Mamankam'. It is 'ankam'. When the spirit comes up on them the 'mamankam' turns the real 'ankam' starts. They start speaking in tongues too  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക