Image

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി 20 മത്സരം ഫ്‌ളോറിഡായില്‍ ആഗസ്റ്റ് 3 ന്

പി പി ചെറിയാന്‍ Published on 03 August, 2019
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി 20 മത്സരം ഫ്‌ളോറിഡായില്‍ ആഗസ്റ്റ് 3 ന്
ഫ്‌ളോറിഡാ: അടുത്ത ക്രിക്കറ്റ് ലോക കപ്പിന് മുന്നോടിയായി ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 മത്സരങ്ങള്‍ക്ക് ആഗസ്റ്റ് 3 ന് ഫ്‌ളോറിഡായില്‍ തുടക്കം. മൂന്ന് ട്വന്റി 20 മത്സരങ്ങളിലാണ് ഇന്ത്യയും- വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടുന്നത്.

ആദ്യ മത്സരം ആഗസ്റ്റ് 3 ശനിയാഴ്ച രാത്രി 8 മണി മുതല്‍ ഫ്‌ളോറിഡായിലെ ബ്രൊവാര്‍ഡ് റീജിയണ്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ആരംഭിക്കും. രണ്ടാമത്തെ ട്വന്റി 20 ആഗസ്റ്റ് 4 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് ഇതേ സ്റ്റേഡിയത്തില്‍ തന്നെയാണ്. മൂന്നാമത്തെ മത്സരം നടക്കുന്നത് കരീബിയയിലും.

രണ്ട് മത്സരങ്ങളുടേയും തല്‍സമയ പ്രക്ഷേപണം Sony Live ല്‍ ലഭ്യമാണ്. വിരാട് കോലി നായകനായ ഇന്ത്യന്‍ ടീമും, കാര്‍ലോസ് ബ്രാന്ത്‌വെയ്റ്റ് നായകനായ വെസ്റ്റ് ഇന്‍ഡീസ് ടീമും തമ്മിലുള്ള മത്സരം വീക്ഷിക്കുന്നതിന് ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ വെടികെട്ട് പ്രകടനം ക്രികറ്റ് പ്രേമികളെ കോരിതരിപ്പിച്ചിരുന്നു. ഇന്ത്യ ഒരു റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഫ്‌ളോറിഡായിലെ കാലാവസ്ഥാ പ്രവചനം ക്രിക്കറ്റിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍. രാവിലെ മഴക്കുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ  കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരത്തില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്.
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി 20 മത്സരം ഫ്‌ളോറിഡായില്‍ ആഗസ്റ്റ് 3 ന്ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി 20 മത്സരം ഫ്‌ളോറിഡായില്‍ ആഗസ്റ്റ് 3 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക