Image

പരാജയങ്ങള്‍ പുതിയ പരിശ്രമങ്ങളുടെ തുടക്കം ആക്കി മാറ്റണം : റവ.ഡോ.എം.ജെ ജോസഫ്

ഷാജി രാമപുരം Published on 03 August, 2019
പരാജയങ്ങള്‍ പുതിയ പരിശ്രമങ്ങളുടെ തുടക്കം ആക്കി മാറ്റണം : റവ.ഡോ.എം.ജെ ജോസഫ്
ഡാളസ്: കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (KECF) നേതൃത്വത്തില്‍ ഡാലസിലെ  പ്ലാനോയില്‍ ഉള്ള  സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകയില്‍ വെച്ച് നടത്തപ്പെട്ട 22 മത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷനില്‍ ഉത്ഘാട സന്ദേശം നല്‍കികൊണ്ട് മനുഷ്യന്‍ തന്റെ പരാജയങ്ങള്‍ പുതിയ പരിശ്രമങ്ങളുടെ തുടക്കം ആക്കി മാറ്റണം എന്ന് പ്രമുഖ വേദപണ്ഡിതന്‍ റവ.ഡോ.എം.ജെ ജോസഫ് ഉത്‌ബോധിപ്പിച്ചു.

ആവശ്യക്കാരന്റെ നിലവിളിക്കു മുന്നില്‍  അവന്റെ നൊമ്പരത്തിനു അറുതി വരുത്താനാകാത്തത് എന്തുകൊണ്ടാണെന്ന് ഇന്ന് മനുഷ്യസമൂഹം  ആത്മപരിശോധന നടത്തണമെന്ന്  യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തെ ആധാരമാക്കി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ആധ്യാത്മീക അനുധാവനത്തിനു വിളിക്കപെട്ടവരിലെ വല്യേട്ടന്‍  മനോഭാവവും, എന്റെ ആശയത്തോട് ചേരാത്തവനെ ആട്ടിപായിക്കുവാനുള്ള വ്യഗ്രതയും, ഇഷ്ട താല്‍പര്യങ്ങള്‍ക്കു വഴങ്ങാത്തവരെ ചാമ്പല്‍ ആക്കുവാനുള്ള  പ്രവണതയും ഇന്ന് വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇതിന്  മാറ്റം ഉണ്ടാകേണ്ടത്  ഈ കാലഘട്ടത്തിന്റെ  ഏറ്റവും പ്രധാനപ്പെട്ട  ആവശ്യമാണെന്നും റവ.ഡോ.എം.ജെ.ജോസഫ് അഭിപ്രായപ്പെട്ടു.

ഇന്ന് വൈകിട്ട് 6.30 മുതല്‍ 9 മണി വരെയും, നാളെ വൈകിട്ട് 6 മുതല്‍ 9 മണി വരെയും കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള വചന പ്രഭാഷണം ഉണ്ടാരിക്കുന്നതാണെന്നും, ഈ കണ്‍വെന്‍ഷന്‍ യോഗത്തിലേക്ക് ഡാലസിലെ  എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഡാലസിലെ കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിനു വേണ്ടി പ്രസിഡന്റ് റവ.മാത്യൂസ്  മാത്യുവും   ജനറല്‍ സെക്രട്ടറി അലക്‌സ്  അലക്‌സാണ്ടറും അറിയിച്ചു.

പരാജയങ്ങള്‍ പുതിയ പരിശ്രമങ്ങളുടെ തുടക്കം ആക്കി മാറ്റണം : റവ.ഡോ.എം.ജെ ജോസഫ്
പരാജയങ്ങള്‍ പുതിയ പരിശ്രമങ്ങളുടെ തുടക്കം ആക്കി മാറ്റണം : റവ.ഡോ.എം.ജെ ജോസഫ്
പരാജയങ്ങള്‍ പുതിയ പരിശ്രമങ്ങളുടെ തുടക്കം ആക്കി മാറ്റണം : റവ.ഡോ.എം.ജെ ജോസഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക