Image

നേപ്പാളികളുടെ പാസ്‌പോര്‍ട്ടില്‍ വന്ന 36 ബംഗ്ലാദേശികളെ കുവൈറ്റില്‍ അറസ്റ്റ്‌ ചെയ്‌തു

സലിം കോട്ടയില്‍ Published on 03 May, 2012
നേപ്പാളികളുടെ പാസ്‌പോര്‍ട്ടില്‍ വന്ന 36 ബംഗ്ലാദേശികളെ കുവൈറ്റില്‍ അറസ്റ്റ്‌ ചെയ്‌തു
കുവൈറ്റ്‌ : നേപ്പാളികളുടെ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ കുവൈറ്റിലേക്ക്‌ വന്ന 36 ബംഗ്ലാദേശി പൗരന്മാരെ കുവൈറ്റില്‍ അറസ്റ്റ്‌ ചെയ്‌തു. കഴിഞ്ഞ കുറച്ചു കാലമായി ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ കുവൈറ്റില്‍ കര്‍ശനമായ വീസ വിലക്ക്‌ നിലവിലുണ്‌ടായിരുന്നു. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ സജീവമായ സാന്നിധ്യം ഇത്തരം രാജ്യങ്ങളിലെ പൗരന്മാരില്‍ കണെ്‌ടത്തിയതിനെ തുടര്‍ന്നായിരുന്നു കുവൈറ്റ്‌ ഗവണ്‍മെന്റ്‌ വീസ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌.

എയര്‍പോര്‍ട്ട്‌ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌ തുടര്‍ നടപടികള്‍ക്കായി ഇവരെ കോടതിയില്‍ ഹാജരാക്കി. രാജ്യത്തെ സുരക്ഷാ ഭീഷണി കണക്കിലുടുത്തു ഈ അടുത്ത കാലത്താണ്‌ എയര്‍പോര്‍ട്ടിനുള്ളില്‍ ഫിംഗര്‍ പ്രിന്റ്‌ സംവിധാനം നടപ്പിലാക്കിയത്‌. 45,000 മുതല്‍ 55,000 വരെ കൊടുത്താല്‍ ആര്‍ക്കുവേണമെങ്കിലും പാസ്‌പോര്‍ട്ട്‌ കിട്ടാവുന്ന അവസ്ഥയാണ്‌ അവിടെയുള്ളതെന്നു പിടിക്കപെട്ടവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക